Chapter Title : പ്രഹേളിക [Ne-Na]
വിട്ടോ."
കാവ്യ കാർ മുന്നോട്ടെടുത്തപ്പോൾ പിന്നിലെ സീറ്റിലേക്ക് തിരിഞ്ഞ് നോക്കി ആകാശിനോട് നവീൻ പറഞ്ഞു.
"ഒരു സേഫ്റ്റിക്ക് നിന്റെ ഫോണിലേക്കും വീഡിയോ സെൻറ് ചെയ്ത് ഇട്ടേക്ക്."
കാർ അധിക ദൂരം മുന്നോട്ട് പോയില്ല. അതിനു മുൻപ് തന്നെ അവർക്ക് എതിരെ വേഗതയിൽ വന്ന ഒരു ചുവന്ന ഇന്നോവ അവരുടെ വഴി മുടക്കി റോഡിനു കുറുകെ നിന്നു.
അതിൽ ഇരുന്നു അവരെ നോക്കുന്ന ജെറിയെ അവർ വ്യക്തമായി കണ്ടു. ഇന്നോവയുടെ ബാക്ക് ഡോർ തുറന്ന് ഒരുത്തൻ പുറത്തേക്ക് ഇറങ്ങിയതും എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ കാവ്യ ഇന്നോവയ്ക്കും മതിലിനും ഇടയിലുണ്ടായിരുന്ന ചെറിയൊരു ഗ്യാപ്പിൽ ഇന്നോവയെ ഉറച്ച് കൊണ്ട് കാർ മുട്ടത്തു അതിവേഗതയിൽ ഓടിച്ച് കൊണ്ട് പോയി.
കാറിന്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ ആകാശ് കാണുന്നത് റോഡിൽ അതിവേഗം തിരിക്കുന്ന ഇന്നോവ ആണ്.
അവൻ ഉറക്കെ വിളിച്ച് പറഞ്ഞു.
"കാവ്യ കാറിന്റെ സ്പീഡ് കുറക്കല്ലും.. അവർ ഇപ്പോൾ ഇന്നോവ തിരിക്കും."
പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ നവീന് ഇന്നവയ്ക്കും തങ്ങൾക്കും ഇടയിൽ കുറച്ച് അകലം ഉണ്ടെന്ന് മനസിലായി.
അവൻ പെട്ടെന്ന് പറഞ്ഞു.
"കാവ്യ.. അടുത്ത വളവു കഴിയുന്നതും കാർ നിർത്തണം."
എന്നിട്ട് ആകാശിനോടായി അവൻ പറഞ്ഞു.
"കാവ്യ കാർ നിർത്തുന്നതും നീ അവിടെ ഇറങ്ങി എവിടെയെങ്കിലും മറഞ്ഞിരിക്കണം. ഞങ്ങൾ അവന്മാരെ പിന്നാലെ കൊണ്ട് പൊയ്ക്കൊള്ളാം. ആ സമയം കൊണ്ട് നീ എങ്ങനെയെങ്കിലും ചാനൽ സ്റ്റുഡിയോയിൽ എത്തി ഫോൺ അവർക്ക് കൊടുക്കണം. ഒരു കാരണവശാലും ഇത് അവന്മാരുടെ കൈയിൽ കിട്ടരുത്."
നവീൻ ഇത് പറഞ്ഞ് തീർന്നതും വളവു എത്തിയതും ഒരുമിച്ചായിരുന്നു. കാവ്യ പെട്ടെന്ന്
💬 Comments
View all comments