Chapter Title : പ്രഹേളിക [Ne-Na]
കാർ ചവിട്ടി നിർത്തി. കൂടുതൽ ചിന്തിക്കാൻ സമയമില്ലാത്തതിനാൽ ആകാശ് ഡോർ തുറന്ന് കാറിൽ നിന്നും ഇറങ്ങി ഇരുളിലേക്ക് മറഞ്ഞു.
നവീൻ പിന്നിലേക്ക് എത്തി വലിഞ്ഞ് ഡോർ അടക്കുമ്പോഴേക്കും കാവ്യ കാർ മുന്നിലേക്ക് എടുത്തിരുന്നു.
മിററിൽ കൂടി നോക്കിയ കാവ്യക്ക് കാണാൻ കഴിഞ്ഞത് പിന്നിൽ ഏകദേശം അടുത്തെത്താറായ ഇന്നോവയാണ്.
അവൾ പെട്ടെന്ന് പറഞ്ഞു.
"ഡാ നീ പെട്ടെന്ന് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ് ആരെയെങ്കിലുമൊക്കെ കൂട്ടി സ്റ്റേഡിയം റോഡിലേക്ക് വരാൻ പറ."
നവീൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.
"പക്ഷെ നമ്മൾ സ്റ്റേഡിയം റോഡിലേക്കല്ലല്ലോ പോകുന്നത്."
ഈ സമയം ഇന്നോവ തൊട്ടു പിന്നിൽ എത്തിയിരുന്നു. കാവ്യ റോഡിലെ ഡിവൈഡറിനിടയിൽ ഉണ്ടായിരുന്ന ഗ്യാപിലൂടെ വന്ന സ്പീഡിൽ യൂ ടേൺ അടിച്ചത് പെട്ടെന്നായിരുന്നു. അതേ സ്പീഡിൽ തന്നെ അവൾ ഇടത്തോട്ടു കിടന്ന സ്റ്റേഡിയം റോഡിലേക്കും കാർ തിരിച്ചു.
ഇന്നോവ ഓടിച്ചിരുന്നവൻ അവളിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഡിവൈഡറിലെ ഗ്യാപ് കഴിഞ്ഞിട്ടാണ് അവന് ഇന്നോവ ചവിട്ടി നിർത്താൻ പറ്റിയത്. ഇന്നോവ റിവേഴ്സ് എടുത്ത് വളച്ച് വരുമ്പോഴേക്കും കാവ്യ കുറച്ചധികം ദൂരം പിന്നിട്ടിരുന്നു.
രവി മാമന്റെ ഫോണിലേക്ക് കാൾ ചെയ്ത നവീൻ മാമൻ കാൾ എടുക്കുന്നതും നോക്കി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
മാമൻ കാൾ എടുത്തതും ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ നവീൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"മാമാ.. ദീപ പീഡന കേസിലെ ദീപയുടെ മരണം ആത്മഹത്യാ അല്ലായിരുന്നു. ജോസഫ് സാറിന്റെ മകൻ ജെറി അവളെ കൊന്നതാണ്. അതിന്റെ തെളിവ് എനിക്കും കാവ്യയ്ക്കും കിട്ടി. അതറിഞ്ഞ ജെറി ഞങ്ങളെ കൊല്ലാനായി ഒരു ചുവന്ന ഇന്നോവ
💬 Comments
View all comments