0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.2K
കാറിൽ ഞങ്ങളെ ഫോളോ ചെയ്യുകയാണ്. ഞങ്ങൾ ഇപ്പോൾ സ്റ്റേഡിയം റോഡിലേക്ക് പൊയ്ക്കൊണ്ടിരിക്കയാണ്. മാമൻ പെട്ടെന്ന് ക്ലബിലെ പിള്ളേരെയും കൂട്ടി അവിടേക്ക് വരണം." തങ്ങൾക്ക് എന്തെങ്കിലും പറ്റിയാലും ജെറിക്ക് എതിരെയുള്ള തെളിവിനായി ആയിരുന്നു നവീൻ അത്രയും പറഞ്ഞത്. കാര്യങ്ങൾ കൂടുതലൊന്നും വ്യക്തമായില്ലെങ്കിലും രവി മാമൻ പെട്ടെന്ന് പറഞ്ഞു. "നിങ്ങൾ എവിടെയും നിർത്തുകയും വഴി മാറുകയും ചെയ്യരുത്. ഞങ്ങൾ  ഒരു കളി കഴിഞ്ഞ് സ്റ്റേഡിയത്തിൽ തന്നെയാണുള്ളത്. നിങ്ങൾ പേടിക്കണ്ട..  ഞാനും പിള്ളേരും സ്റ്റേഡിയം റോഡിൽ നിങ്ങളുടെ ഓപ്പോസിറ്റ് വരുന്നുണ്ടാകും." അത് കേട്ടപ്പോഴാണ് നവീന് ആശ്വാസം ആയത്. "ഡി.. നീ എങ്ങും സ്ലോ ചെയ്യണ്ട.. മാമൻ നമ്മുടെ ഓപ്പോസിറ്റ് വരുന്നുണ്ട്." ഈ സമയം പിന്നിലേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര ഉറക്കെ വിളിച്ച് പറഞ്ഞു. "നവീൻ... അവർ നമുക്കൊപ്പം എത്താറായി." "മീര നീ പേടിക്കണ്ട.. അവർ സ്റ്റേഡിയത്തിലുണ്ടെന്നാണ് പറഞ്ഞത്. എങ്കിൽ ഉറപ്പായും അവർ 5 മിനിറ്റിനുള്ളിൽ നമ്മുടെ അടുത്തെത്തും." നല്ല ഇരുട്ടായിരുന്നതിനാൽ കാവ്യയ്ക്ക് റോഡ് ഒന്നും പൂർണമായും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും എന്നും പോകുന്ന വഴിയായാതിന്റെ ആത്മ വിശ്വാസത്തിൽ കാല് ആക്‌സിലേറ്ററിൽ അമർത്തി വച്ചിരിക്കുകയായിരുന്നു. ഒരു മൂന്നു മിനിറ്റോളം അവരുടെ കാറും ഇന്നോവയും തമ്മിൽ അധിക അകാല വ്യത്യാസം ഇല്ലാതെ മുന്നോട്ടു പോയി. അപ്പോഴേക്കും അവർ മാന്ധ്രാ ജംഗ്ഷൻ എത്തിയിരുന്നു.
തൊട്ടടുത്ത വളവു എത്തിയതും കാവ്യ പെട്ടെന്ന് പറഞ്ഞു. "ഡാ എനിക്ക് ഒന്നും കാണാൻ വയ്യ." മുന്നോട്ട് നോക്കിയ നവീനും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ വളവിൽ നല്ല രീതിയിൽ മൂടൽ മഞ്ഞ് താങ്ങി നിൽപ്പുണ്ടായിരുന്നു. കാവ്യയുടെ കാലുകൾ അറിയാതെ തന്നെ ബ്രേക്കിൽ

💬 Comments

View all comments