Chapter Title : പ്രഹേളിക [Ne-Na]
കത്തിയിൽ കയറി പിടിച്ചത്."
ബെഡിൽ ഇരിക്കുകയായിരുന്ന അവന്റെ മടിയിലേക്ക് തല ഉയർത്തി വെച്ച കൊണ്ട് അവൾ ചോദിച്ചു.
"ഞാൻ പിന്നെ ആ കത്തി നിന്റെ വയറ്റിൽ കയറുന്നത് നോക്കി നിൽക്കണമായിരുന്നോ?"
അവൻ ഒന്നും മിണ്ടിയില്ല.
അവർക്കിടയിൽ ഉണ്ടായിരുന്ന അന്തരീക്ഷത്തിന്റെ ലാഘവം കുറയ്ക്കാനായി അവൾ പറഞ്ഞു.
"അതേ.. നിനക്ക് വേണ്ടിയാ എന്റെ കൈ രണ്ടും ഈ അവസ്ഥയിൽ ആയത്. അതുകൊണ്ട് ഇപ്പോഴും എന്റെ കൂടെ തന്നെ നിന്നു എനിക്ക് വേണുന്നതൊക്കെ ചെയ്തു തന്നേക്കണം. ചോറൊക്കെ വാരി തരണം കേട്ടോ.."
ഒരു ചിരിയോടെ അവൻ ചോദിച്ചു.
"ഡ്രെസ്സും ഞാൻ മാറ്റി ഇട്ട് തരേണ്ടി വരുമോ?"
"ആ ഇട്ടു തരേണ്ടി വരും. എന്തെ പറ്റില്ലേ?"
"ഓഹോ.. എങ്കിൽ ഈ ഡ്രസ്സ് നമുക്ക് ഇപ്പോൾ തന്നെ മാറിയേക്കാം."
നവീൻ അവളുടെ ടോപ് വലിച്ചുയർത്തി അവളുടെ മാറിടത്തിന് തൊട്ടു താഴെ വരെ കൊണ്ട് വന്നു. പക്ഷെ അവൾക്ക് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.
ടോപ് താഴേക്കിട്ട് നഗ്നമായ വയർ മറച്ച് കൊണ്ട് അവൻ പറഞ്ഞു.
"നാണം ഇല്ലാത്ത ജന്തു."
അത് കേട്ടതും ഒരു ചിരിയോടെ അവൾ പറഞ്ഞു.
"നീ എവിടം വരെ പോകുമെന്ന് എനിക്കറിയാല്ലോ."
അവനൊന്ന് ചിരിച്ച ശേഷം വിദൂരതയിലേക്ക് നോക്കി ഇരുന്നു.
അവന്റെ മുഖഭാവം മാറിയത് കണ്ടു കാവ്യ ചോദിച്ചു.
"മീരയെ പിന്നെ ഇതുവരെയും നീ കണ്ടില്ലല്ലേ?"
"ഇല്ല.. മാന്ധ്രാ കുന്നിലും ഞാൻ പോയി നോക്കിയിരുന്നു, അവിടെയും അവളില്ല."
"ഇനി നീ എന്ത് ചെയ്യാൻ പോകുന്നു?"
"ഞാൻ ഇന്ന് തന്നെ കോട്ടയത്ത് അവളുടെ വീട്ടിലേക്ക് പോകും. അവൾക്ക് എന്ത് പറ്റിയെന്ന് എനിക്കറിയണം."
കാവ്യ
💬 Comments
View all comments