0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.2K
പെട്ടെന്ന് പറഞ്ഞു. "ഞാനും വരും നിന്റെ കൂടെ." "നിനക്ക് ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ പറ്റുമോ?" "ഇല്ല.. പക്ഷെ നാളെ ഉറപ്പായും എന്റെ ക്ഷീണമൊക്കെ മാറും. നമുക്ക് നാളെ പോകാമെടാ." നവീൻ ആകെ വിഷമാവസ്ഥയിലായി. "കാവ്യ, അവൾക്ക് എന്ത് പറ്റിയെന്നറിയാതെ എനിക്കൊരു സമാധാനം കിട്ടില്ല." "നവീൻ.. നിന്നെ ഒറ്റയ്ക്ക് അവിടേക്ക് വിടാൻ എനിക്കാവില്ല.. എനിക്ക് വേണ്ടി ഇന്ന് ഒരു ദിവസം നിനക്ക് ക്ഷമിച്ചൂടെ.. പ്ളീസ്." അവളെ വിഷമിപ്പിക്കുവാൻ നവീന് കഴിയുമായിരുന്നില്ല. ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു. "നമുക്ക് നാളെ രാവിലെ തന്നെ പോകാം." അത് കേട്ടതും കാവ്യയുടെ മുഖത്ത് ചിരി തെളിഞ്ഞു. "അവിടെ പോകുന്നതിനു മുൻപ് എനിക്ക് കുറച്ച് കാര്യങ്ങളിൽ തീരുമാനം ആക്കാനുണ്ട്." അവൾ ആകാംഷയോടെ ചോദിച്ചു. "എന്ത് കാര്യത്തിൽ?" "അതൊക്കെ ഉണ്ട്."
അവൻ ഫോണെടുത്തു അമ്മയെയും അച്ഛനെയും ആകാശിനെയും അവളുടെ വീട്ടിലേക്ക് വരാൻ ആവിശ്യപെട്ടു. ഹാളിൽ ഇരിക്കുന്ന എല്ലാപേരെയും ഒന്ന് നോക്കിയ ശേഷം നവീൻ പറഞ്ഞു. "ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്. ദിവ്യ എന്നാണ് അവളുടെ പേര്. കോട്ടയത്താണ്‌ വീട്. ഡോക്ടർ ആണ്." നവീൻ പറഞ്ഞത് കേട്ട് അവന്റെയും കാവ്യയുടെയും അച്ഛനും അമ്മയും പരസ്പരം നോക്കി. അവന്റെ പെട്ടെന്നുള്ള തുറന്ന് പറച്ചിലിൽ ഞെട്ടി ഇരിക്കുകയായിരുന്നു കാവ്യയും ആകാശും. കാവ്യയുടെ അച്ഛൻ പെട്ടെന്ന് ചോദിച്ചു. "അപ്പോൾ എന്റെ മോളോ?" "എനിക്കും കാവ്യയ്ക്കും ഇടയിൽ ഒരിക്കലും നിങ്ങൾ ഉദ്ദേശിക്കുന്നപോലൊരു ബന്ധം ഉണ്ടായിരുന്നില്ല. കാവ്യ സ്നേഹിച്ചിരുന്നത് മറ്റൊരാളെ ആയിരുന്നു." അവിടെ ഇരുന്നവർക്ക് മറ്റൊരു  ഞെട്ടൽ ആയിരുന്നു ആ വാക്കുകൾ സമ്മാനിച്ചത്. കാവ്യയുടെ അമ്മ ചോദിച്ചു. "അവൾ വേറെ ആരെ

💬 Comments

View all comments