Chapter Title : പ്രഹേളിക [Ne-Na]
സ്നേഹിച്ചെന്നാണ്."
എല്ലാപേരുടെയും നോട്ടം ഈ സമയം കാവ്യയുടെ നേരെ ആയിരുന്നു. പക്ഷെ അവൾ തല കുനിച്ച് നിശബ്ദത ആയി ഇരുന്നതിനാൽ നവീൻ പറഞ്ഞു.
"ഈ നിൽക്കുന്ന ആകാശിനെ ആണ് അവൾ സ്നേഹിച്ചത്. വർഷങ്ങളായി അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആണ്."
രവി ചോദിച്ചു.
"ഇവൻ ഈ പറയുന്നത് ശരിയാണോ മോളെ?"
കാവ്യ ചെറുതായി ഒന്ന് മൂളുക മാത്രം ചെയ്തു.
ആകാശ് പറഞ്ഞു.
"സാമ്പത്തികമായി ഞാൻ നിങ്ങൾക്കൊപ്പം എത്താത്തതിനാൽ നിങ്ങൾ എതിർക്കുമോ എന്ന് പേടിച്ചാണ് കാവ്യ ഇത് എവിടെ പറയാഞ്ഞത്."
കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ നിശബ്തതക്ക് വിരാമം ഇട്ട് കൊണ്ട് രവി പറഞ്ഞു.
"ഞാനും സുധയും സ്നേഹിക്കാന് കല്യാണം കഴിച്ചത്. അന്ന് ഞാൻ സുധയെ കെട്ടുമ്പോൾ ആകാശിന് ഇന്നുള്ള സാമ്പത്തിക മെച്ചം പോലും എനിക്കില്ലായിരുന്നു. പക്ഷെ അതും പറഞ്ഞ് ഈ നിൽക്കുന്ന വിജയൻ ഒരിക്കലും ഞങ്ങളുടെ കല്യാണത്തിന് എതിര് നിന്നിട്ടില്ല. ആകാശിനെ ഞങ്ങൾക്ക് എല്ലാപേർക്കും അറിയാവുന്നതാണ്... ഞാൻ ഇപ്പോൾ മനസിലാക്കുന്നത് എന്റെ മകൾ ഞങ്ങളെ മനസിലാക്കിയിട്ടില്ല എന്നാണ്."
കാവ്യ പെട്ടെന്ന് ഓടിവന്ന് കരഞ്ഞ് കൊണ്ട് രവിയെ കെട്ടിപ്പിടിച്ചു. ആ കരച്ചിൽ അവളുടെ ഒരു മാപ്പു പറച്ചിൽ ആയിരുന്നു.
രംഗം ഒന്ന് ശാന്തമായപ്പോൾ വിജയൻ ചോദിച്ചു.
"നീ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ദിവ്യ ആരാണ്. ഞങ്ങൾ ഇതുവരെ കണ്ടിട്ട് പോലും ഇല്ലല്ലോ. അതും കോട്ടയത്തു നിന്ന്."
നവീനും കാവ്യയും ആകാശും പരസ്പരം നോക്കി.
നവീൻ പറഞ്ഞു.
"ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഉണ്ടായിരുന്ന അത്ഭുതം ആണ് ദിവ്യ. അത് ഇങ്ങനെ പറഞ്ഞ് മനസിലാക്കണം
💬 Comments
View all comments