Chapter Title : പ്രഹേളിക [Ne-Na]
കാറും അവിടെ എത്തി.
കാറിൽ നിന്നും എല്ലാരും പുറത്തേക്ക് ഇറങ്ങിയപ്പോൾ നവീൻ വീടിന്റെ മുന്നിലേക്ക് നടന്നു.
കാളിങ് ബെൽ അടിച്ച് അവിടെ നിൽക്കുമ്പോൾ അവന്റെ ഹൃദയം ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. വീടിനുള്ളിൽ നിന്നും ഉച്ചത്തിലുള്ള സംസാരമൊക്കെ കേൾക്കുന്നുണ്ട്. കുറച്ചധികം ആൾക്കാർ വീടിനുള്ളിൽ ഉണ്ടെന്ന് വ്യക്തം.
കുറച്ച് സമയത്തിനകം തന്നെ മീരയുടെ അമ്മ വന്നു ഡോർ തുറന്നു. അവരെ കണ്ടതും മീരയുടെ അമ്മ ഒന്ന് അത്ഭുതപ്പെട്ടു.
"നിങ്ങൾ ഇങ്ങനെ അറിഞ്ഞു അവൾ എഴുന്നേറ്റെന്നു?"
അമ്മയുടെ ചോദ്യം കേട്ടതും അനുവാദത്തിനായി കാത്ത് നിൽക്കാതെ നവീൻ വീടിനുള്ളിലേക്ക് കയറി മീരയുടെ റൂമിലേക്ക് നടന്നു. പിന്നാലെ കാവ്യയും ആകാശും.
അവരുടെ ആ പ്രവർത്തിയിൽ ഞെട്ടി നിൽക്കുകയായിരുന്ന അമ്മയോട് നവീന്റെ അമ്മ എന്തോ പറയുന്നുണ്ടായിരുന്നു.
മുൻപ് വന്നിട്ടുണ്ടായിരുന്നതിനാൽ തന്നെ മീര കിടക്കുന്ന റൂം നവീന് വ്യകതമായി അറിയാമായിരുന്നു. വേഗതയിൽ ആ റൂമിലേക്ക് കടന്ന് ചെല്ലുമ്പോൾ അവൻ കാണുന്നത് ബെഡിൽ ചാരി ഇരിക്കുന്ന മീരയ്ക്ക് ചുറ്റും നിൽക്കുന്ന രണ്ടു മൂന്നു പേരെ ആണ്. കൂടാതെ ഒരു നഴ്സും ഡോക്ടറും ഉണ്ട്.
റൂമിലേക്ക് പെട്ടെന്ന് കയറി വന്ന നവീനറെയും ആകാശിനെയും കാവ്യയെയും അവർ അപരിചിത ഭാവത്തിൽ നോക്കി.
മീരയും അവരെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നോട്ടം മൂന്നുപേരിൽ നിന്നും പതുക്കെ നവീന്റെ മുഖത്തേക്ക് ഒതുങ്ങി.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവളുടെ മിഴികളിൽ കണ്ണുനീർ നിറഞ്ഞു.
നവീൻ സാവധാനം അവളുടെ അടുത്തേക്ക് ചെന്ന് വിരലുകളിൽ പിടി മുറുക്കി.
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
"ഇന്നലെ നീ വരാതിരുന്നപ്പോൾ ഞാൻ കരുതി..."
വാക്കുകൾ പൂർത്തി ആക്കാതെ നിർത്തുമ്പോൾ അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒലിക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments