0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.2K
അവൻ അവൽക്കരികിലായി ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. "ജെറി എന്റെ വയറ്റിൽ ആ കത്തി കുത്തി ഇറക്കിയിട്ടുണ്ടാകും എന്ന് നീ കരുതി അല്ലെ?" അവൾ കൈ ഉയർത്തി അവന്റെ മുഖത്ത് കൂടി വിരലോടിച്ചു. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "ലവ് യു നവീൻ.."
നവീന്റെ മുഖത്ത് അത് കേട്ടതും പുഞ്ചിരി വിടർന്നു. പെട്ടെന്ന് കാവ്യ മുന്നോട്ട് വന്ന് പറഞ്ഞു. "അതേ.. ഞങ്ങളും ഇവിടെ തന്നെ ഉണ്ട്." മീരയുടെ നോട്ടം ആദ്യം പോയത് കാവ്യയുടെ കൈയിലെ മുറിവിലേക്കാണ്. "നിന്റെ കൈയ്ക്ക് എന്ത് പറ്റി?" ഒരു ചിരിയോടെ കാവ്യ പറഞ്ഞു. "നിന്റെ കാമുകന്റെ വയറ്റിൽ കത്തി കയറാതെ തടഞ്ഞത് എന്റെ കൈ ആയിരുന്നു." കാവ്യയും അവൾക്കരികിൽ ആയി ബെഡിൽ ഇരുന്നപ്പോൾ ആകാശിനെ നോക്കി അവൾ മന്ത്രിച്ചു. "ഹായ്.. ആകാശ്." ഒരു ചിരിയോടെ ആകാശ്പറഞ്ഞു. "ഇപ്പോഴെങ്കിലും ഒന്ന് നേരിട്ടു സംസാരിക്കാൻ പറ്റിയല്ലോ." അവന്റെ വാക്കുകൾ കാവ്യയിലും നവീനിലും ചിരി ഉണർത്തി. ഈ സമയം അത്രയും അവർ എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നറിയാതെ നിൽക്കുകയായിരുന്നു ആ റൂമിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. റൂമിന്റെ വാതിക്കൽ നിൽക്കുകയായിരുന്ന നിവിന്റെ അച്ഛൻ മുന്നോട്ട് വന്ന് പറഞ്ഞു. "ഞാൻ നവീന്റെ അച്ഛൻ ആണ്." മീര ബഹുമാനം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. "എനിക്കറിയാം." കാവ്യ ഒരു ചിരിയോടെ പറഞ്ഞു. "അവൾക്ക് നിങ്ങളെ എല്ലാപേരെയും അറിയാം.. രണ്ടു ദിവസം മുൻപുവരെ നിങ്ങൾക്കൊപ്പം അവിടെ ഉണ്ടായിരുന്നതല്ലേ ഇവൾ." അച്ഛൻ മീരയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ  തലയാട്ടി. .  .  .  . കുറച്ച് മാസങ്ങൾക്ക് ശേഷം. റിസപ്ഷൻ കഴിഞ്ഞ് എല്ലാപേരും പിരിഞ്ഞ്

💬 Comments

View all comments