0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.2K
പോയപോഴേക്കും രാത്രി 9 മണി കഴിഞ്ഞിരുന്നു.
കാവ്യയോടൊപ്പം റൂമിലേക്ക് നടക്കുമ്പോൾ മീര പറഞ്ഞു. "ഇന്നലെ തൊട്ട് തുടങ്ങിയതാണ് ഈ ഒരുങ്ങിയുള്ള നിൽപ്പ്. കുറച്ച് നേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ തളർന്ന വീണേനെ." "ലൈഫിൽ ഒരിക്കലേ ഉള്ളു ഈ ഒരു അവസരം. അപ്പോൾ ഇത്തിരിയൊക്കെ സഹിക്കണം." "ഒരു ആറു മാസം കൂടി കഴിഞ്ഞ് നീയും ഇങ്ങനെ നിൽക്കേണ്ടതാണ്. അപ്പോഴും ഇതേ ഡയലോഗ് പറയണം കേട്ടോ." രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഇന്നായിരുന്നു മീരയുടെയും നവീന്റെയും കല്യാണം. കാവ്യയുടെയും ആകാശിന്റെയും കല്യാണം ആകാശിന്റെ ആവശ്യപ്രകാരം ഒരു ആറു മാസം കൂടി കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിച്ചിരിക്കുകയാണ്. കാവ്യയ്‌ക്കൊപ്പം പടികൾ കയറി തുടങ്ങിയപ്പോൾ പിന്നിൽ നിന്നും നവീന്റെ അമ്മയുടെ വിളി വന്നു. "മോളെ.. ഈ പാലും കൂടി കൊണ്ട് പോ. ഇനി ഇതിനായി താഴേക്ക് ഇറങ്ങേണ്ടല്ലോ." ഒരു നാണത്തോടു കൂടി മീര അമ്മയുടെ കൈയിൽ നിന്നും പാലും വാങ്ങി മുറിയിലേക്ക് നടന്നു. ഡോർ തുറന്നു അകത്തേക്കു കയറിയ മീര കാണുന്നത് മൊത്തം മുല്ലപ്പൂ കൊണ്ടും റോസാപ്പൂ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ബെഡും റൂമും ആണ്. പാല് മേശപ്പുറത്തേക്ക് വച്ച് കൊണ്ട് മീര ചോദിച്ചു. "ഇതൊക്കെ നിന്റെ പണി ആണോടി." "എന്റെയും ആകാശേട്ടന്റെയും." അപ്പോഴേക്കും നവീനും ആകാശും റൂമിലേക്ക് എത്തി. കാവ്യയെ കണ്ടു ആകാശ് ചോദിച്ചു. "നീ ഇവിടെ നിൽപ്പുണ്ടായിരുന്നു? നിന്നെ താഴെ അച്ഛൻ തിരക്കുന്നത് കണ്ടു." "അഹ്.. ഞാൻ ഇപ്പോൾ താഴേക്ക് വരാം." ആകാശ് റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ കുസൃതിയോടെ കാവ്യ നവീനോട് ചോദിച്ചു. "ഇന്ന് ഫസ്റ്റ് നൈറ്റ് ആണ്.. അതിനെ

💬 Comments

View all comments