0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.4K

കോളിംഗ് ബെല്‍ തപ്പിയപ്പോള്‍ ഇടത്തരം വലിപ്പമുള്ള ഒരു ഓട്ടുമണിയും , അതില്‍ ചണത്തിന്‍റെ കയറും കണ്ടു

" ണിം ..ണിം" കാതിനിമ്പമുള്ള മണിനാദം മുഴങ്ങിയിട്ടും ആരെയും കാണുന്നില്ല .. വീടിനു ചുറ്റും അല്‍പം നടന്നു വലിയ വീടാണ് ... ഞാനിറങ്ങി വന്ന വഴി വീടിന്‍റെ പുറകു വശത്തെക്കാണ്... മുന്‍ വശത്ത് വലിയ മുറ്റം ... അതിന്‍റെ അങ്ങേയറ്റത്തു ഒരിരുമ്പ് ഗേറ്റും ..പിന്നെ കല്ലുകള്‍ പാകിയ വഴിയും ... അന്നത്തെ കാലത്ത് ഇങ്ങനെ അധികം വീടുകളില്ല ... മുറ്റത്തേക്ക് ഇറങ്ങി , ഗേറ്റും കടന്നു അല്‍പം മുന്നോട്ടു പോയപ്പോള്‍ വലതു വശത്തെക്കൊരു നടപ്പ് വഴി കണ്ട്, അതിലെ ഇറങ്ങിയപ്പോള്‍ തന്നെ വേറൊരു മേല്‍കൂര കണ്ടു .. അത് ലക്ഷ്യമാക്കി നടന്നതെ മഴ ചാറാന്‍ തുടങ്ങി ... തിരിച്ചു നടന്നാല്‍ വീട്ടിലെത്താനും ഇതേ ദൂരമുണ്ട് ... അതിനാല്‍ ആ കെട്ടിടം ലക്ഷ്യമാക്കി ഓടി ... അല്‍പം കൂടി ചെന്നതെ മനസിലായി ... അതൊരുഅതൊരു പുകപ്പുരയാണെന്ന്, ഷീറ്റ് അടിക്കാനും ഉണങ്ങാനുമുള്ള ,പുകക്കാനും ഒക്കെയുള്ള കെട്ടിടം ..

മഴ റബര്‍ ചില്ലകളില്‍ ചിതറി തെറിച്ചു വലിയ ചീളുകളായി മേലേക്ക് വീണു .. ഓടി കയറിയത് മെഷീന്‍പുരയിലെക്കാണ് ... മൂന്നാല് മെഷിനുകള്‍ ഉണ്ടാ വലിയ പുരയില്‍ ... അരക്കൊപ്പം കെട്ടിയ തിണ്ണയില്‍ പത്തിരുപത് ഡിഷ്‌ നിരത്തി വെച്ചിട്ടുണ്ട് ... അടിക്കാനുള്ളതും അടിച്ചതും ... മെഷിന്‍ പുരയില്‍ ആസിഡ് വെള്ളത്തിന്റെ സ്മെല്‍ നന്നായിയുണ്ട്... ഷീറ്റ് അടിച്ച വെള്ളം ഒഴുകുന്നതില്‍ നിന്നും അല്‍പം മുന്‍പേ വരെ ഇവിടെ ആളുണ്ടായിരുന്നെവെന്നു മനസിലായി ... മെഷിന്‍ പുരയുടെ ഇടതു വശത്തായി

💬 Comments

View all comments