Chapter Title : പ്രകാശം പരത്തുന്നവള് 2 ജെസ്സി [മന്ദന്രാജ]
? പിന്നെയെന്താ ?'
' കണ്ണുകള് നല്ലതാണ് കേട്ടോ ... വിടര്ന്നു പ്രകാശം പൊഴിക്കുന്ന കണ്ണുകള് "
' താങ്ക്സ് ..."
" ഒകെ ... ഗുഡ് നൈറ്റ് അനുപമ "
" ഗുഡ് നൈറ്റ് ...തനിക്ക് ഉറക്കം വരുന്നുണ്ടോ?'
" ഇല്ല എന്തെ ?"
' കുറച്ചു നേരം ഇവിടെ സംസാരിക്കാം '
സംസാരിക്കാന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ...അന്നു ഏറെ നേരം അവളോട് ചാറ്റ് ചെയ്തു ... ആദ്യമായാണ് ഒരു പെണ്ണിനോട് ചാറ്റ് ചെയ്യുന്നേ എന്ന് പറഞ്ഞപ്പോള് അവള് വിശ്വസിച്ചില്ല ... ഞാന് സത്യം പറയുന്നതാണെന്ന് എങ്ങനെ വിശ്വസിപ്പിക്കും ... റോജിക്കും ബാവക്കും എല്ലാ ഫ്രണ്ട്സിനും എന്നെ അറിയാമെങ്കിലും കടലിനക്കരെ കിടക്കുന്ന ചാറ്റിലൂടെ മാത്രം അറിയാവുന്ന അവളെ എങ്ങനെ വിശ്വസിപ്പിക്കും ... എല്ലാ ചെറുപ്പക്കാരെയും പോലെ ഞാനുമോരാള് ... ഉറങ്ങാന് കിടക്കുമ്പോഴും ആ കണ്ണുകള് ആയിരുന്നു മനസില് ... കൂടെകൂടെയത് കാണാന് കൊതിച്ചു മനം ..
പിറ്റേന്ന് ഉച്ച വരെ ഓഫീസില് തിരക്കായിരുന്നു .. ഊണ് കഴിഞ്ഞു മൊബൈലില് വെറുതെ മെസ്സേജും നോക്കി ഒരു ഗെയിമും കളിച്ചിരിക്കുമ്പോഴാണ് അനുപമയുടെ മെസ്സേജ് വീണ്ടും
" ഹായ് ..'
" ഹായ് അനുപമ .. "
" എന്തെടുക്കുവാ ?'
" വെറുതെ ഗെയിം കളിക്കുന്നു .."
' കഥ തീര്ന്നില്ലേ ? പിന്നെന്താ മെയില് അയക്കാത്തെ?'?'
" ഇനിയൊന്നു വായിച്ചു എഡിറ്റ് ചെയ്താല് മതി ..അതിനൊരു മൂഡില്ല..അനുപമാ.". "
" കാള് മീ അനു .. എന്തിനാ ഇങ്ങനെ നീട്ടി വലിച്ചു വിളിക്കുന്നെ ?'
" ഹ്മ്മം
💬 Comments
View all comments