0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.4K

മോനെ ... ദേ ആ പുല്ലും കൊണ്ട് വരുന്ന അവന്മാരുടെ കൂടെ പൊക്കോ .... അവര് വഴി കാണിച്ചു തരും ...ഡാ ...പൂയ് .. മാണിക്കുഞ്ഞേ ...പൂയ് ...ഇതിലെ വന്നെടാ ഉവ്വേ ..." തലയില്‍ പുല്ലു കെട്ടുമായി, അപ്പുറത്തെ കുത്ത് കല്ലുകള്‍ ഇറങ്ങി വരുന്ന പിള്ളേരുടെ അടുത്ത് അയാള്‍ വിളിച്ചു പറഞ്ഞു

" അണ്ണാ ....എതാവുത് കൊടുങ്കണ്ണ .. പസിക്കത്...കൊഴന്തയും സാപ്പിട്ട് മൂന്നു നാളായിടിച്ചു.."

കൈക്കുഞ്ഞുമായി അതിലെ വന്ന തമിഴ് നാടോടി സ്ത്രീ എന്‍റെ മുന്നില്‍ കൈ നീട്ടി ... കടയില്‍ തിന്നാനായി ചെറുപഴവും കപ്പലണ്ടി മുട്ടായിയും ഒക്കെയേ ഉള്ളൂ .. എന്‍റെ കയ്യില്‍ നൂറ്റിഇരുപത് രൂപയോളവും

" ഉങ്ക ഊരെങ്കെമ്മാ ... ?" തൂക്കിയിട്ടിരിക്കുന്ന കുലയില്‍ നിന്ന് ഞാന്‍ പഴം ഇരിഞ്ഞെടുത്തു കൊണ്ട് ചോദിച്ചു

" പളനി സാര്‍ ..."

" ഇങ്കെയെതുക്ക് വന്തെ?"

" വേലക്ക് വന്തെ സാര്‍ ... മുന്നാടിയിരുന്ത എടത്തില് വേറെ ആള് വന്താച്ച് ...' അവര്‍ പഴം തിന്നു കൊണ്ട് പറഞ്ഞു ..

തമിഴ് സംസാരിക്കുന്നത് കേട്ട് പുല്ലുകൊണ്ട് വന്ന പയ്യന്മാര്‍ എന്നെ നോക്കി ..

" ഡാ ....പുള്ളി .. നമ്മടെ ഈപ്പച്ചന്‍ മൊതലാളീടെ വീട്ടിലേക്കാ ....നിങ്ങള് പോകുമ്പോ വഴിയൊന്നു കാണിച്ചു കൊടുത്തേരെ ..."

" ഈപ്പച്ചനോ ... ഏതു?" ഒരു പയ്യന് അറിയില്ലാന്നു തോന്നുന്നു

" ഡാ ...നമ്മടെ HF ഇല്ലേ ... അവര്‍ടെ വീടെ ...."പുറകില്‍ തട്ടിലിരുന്നയാള്‍ വിളിച്ചു പറഞ്ഞു

" ങാ അത് പറ ... വാ പോരെ ..."

" താങ്ക്സ് "

💬 Comments

View all comments