Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
വണ്ടികള്‍ ആ സമയവും ചീറി പായുന്നുണ്ട് ...
കാളി പാനി പൂരി വാങ്ങി വന്നു .. ഡിവൈഡറില്‍ ഇരുന്നത് കഴിച്ചു ... പകല്‍ അങ്ങനെയിരിക്കുന്നത് ഓര്‍ക്കാന്‍ പോലും പറ്റില്ല .. അപ്പോഴേക്കും കാളിക്ക് വൈഫിന്റെ ഫോണ്‍ വന്നു
" സാര്‍ ... നീങ്കെ ടാങ്ക് പക്കം വെയിറ്റ് പണ്ണുങ്ക .. പശങ്കളെ അഴിച്ചിട്ടു സീക്രമാ വരേന്‍"
കാളി പെട്ടന്ന് പാത്രം കാലിയാക്കി പൈസയും കൊടുത്തു പോയി ..അവനങ്ങനെയാണ് ... പൈസ കൊടുക്കും ... ഇതേ വരെ എന്നെ കൊണ്ട് കൊടുപ്പിച്ചിട്ടില്ല ... നല്ല ഓട്ടം എന്‍റെ കെയറോഫില്‍ ഉള്ളത് കൊണ്ടാണോ എന്തോ ... വായ്ക്കു രുചിയുള്ളിടത്തെ അവന്‍ നിര്‍ത്താറുമുള്ളൂ... കഴിച്ചു കഴിഞ്ഞു പതിയെ കോവിലിന്റെ അങ്ങോട്ട് നടന്നു .. നല്ല തിരക്കുണ്ട് ... ഒരു കുപ്പി വെള്ളവും വാങ്ങി ഒരു ഓരത്തിരുന്നു
സമയം നോക്കാന്‍ മൊബൈല്‍ എടുത്തതാണ് ... അനുവിന്റെ മെസ്സേജ്
' ഇത്ര പെട്ടന്ന് .ഇത്രയും പേജസ് ..എഴുത്തും നല്ലത് ... എനിക്ക് വിശ്വസിക്കാനാവുന്നില്ല ... ഗ്രേറ്റ് ... ബാസ്... എനിക്കിഷ്ടപ്പെട്ടു "
" താങ്ക്സ് അനു...കിടക്കാറായില്ലേ?'
" ഹ്മം .. പണിയുണ്ടായിരുന്നു ... എവിടാ ?..ഈ സമയത്ത് ...ഉറങ്ങിയില്ലാരുന്നോ?'
" ഇല്ല ...ഞാന്‍ ഇവിടെ കോവിലില്‍ ഉത്സവമാ ...ഉറക്കം വരാത്തത് കൊണ്ട് ഇങ്ങോട്ട് നടന്നതാ "
" ഹ്മ്മം ... ബാക്കിയെന്നാ ...'
" ഇനി അല്പം കഴിഞ്ഞേയുള്ളൂ .... "
" ഹ്മം .മെല്ലെ മതി ... ' അനു പിന്നെയും ഓഫ് ലൈനായി ...അത്രയെങ്കിലും പറഞ്ഞല്ലോ ... " സാര്‍ ...പോലാമാ
💬 Comments
View all comments