പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

📝 Ongoing

👁 38267 views ❤ 295 likes 💬 54 comments

പ്രകാശം പരത്തുന്നവളേ വിട 5   
PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ
PREVIOUS PARTS 

വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല... റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു ... റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല ...

'അവളവിടെ ഇല്ലടാ ..'
അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് ... അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു ...അതിലുപരി അവള്‍ അവിടെയില്ലായെന്നതും വിഷമിപ്പിച്ചു ..അവളെയൊന്നു കാണാന്‍ അത്രമേല്‍ താന്‍ ആഗ്രഹിച്ചിരുന്നോ ? അവളെ ഓണ്‍ലൈനില്‍ കാണാതിരിക്കുമ്പോള്‍ ഉള്ള വിഷമം ..മാനസിക പിരിമുറുക്കം ... അതൊരു സുഹൃത്ത്‌ എന്നതില്‍ ഉപരി മറ്റു വല്ലതുമാണോ ? അവള്‍ പറഞ്ഞത് പോലെ .."don't keep deep relation" എത്ര ചിന്തിച്ചിട്ടും അങ്ങനെയൊന്നുമില്ല ..ശാലുവും പിള്ളേരും തന്നെയാണ് എനിക്കെപ്പോഴും വലുത് ... എന്നാലും അനുപമ ..അവള്‍ എനിക്കെപ്പോഴെക്കെയോ വളരെ ആശ്വാസമായിരുന്നു...എനിക്കെഴുത്ത് പോലെ തന്നെ പ്രിയങ്കരം ... അതില്‍ ഞാനെത്ര ചുഴിഞ്ഞാലോചിച്ചിട്ടും കാമമോ പ്രേമമോ കണ്ടെത്താന്‍ ആയില്ല ... ഒരു പക്ഷെ എന്‍റെ വാക്കുകളില്‍ അവള്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ടാവും ... ബാവയെയും റോജിയെയും തന്‍റെ സ്വകാര്യ ജീവിതത്തില്‍ കലര്‍

📚 Chapters

1 published

Related Stories

💬 Comments

View all comments