0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 258

പ്രകാശം പരത്തുന്നവളേ വിട 5

PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ

PREVIOUS PARTS

വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല... റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു ... റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല ...

'അവളവിടെ ഇല്ലടാ ..' അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് ... അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു ...അതിലുപരി അവള്‍ അവിടെയില്ലായെന്നതും വിഷമിപ്പിച്ചു ..അവളെയൊന്നു കാണാന്‍ അത്രമേല്‍ താന്‍ ആഗ്രഹിച്ചിരുന്നോ ? അവളെ ഓണ്‍ലൈനില്‍ കാണാതിരിക്കുമ്പോള്‍ ഉള്ള വിഷമം ..മാനസിക പിരിമുറുക്കം ... അതൊരു സുഹൃത്ത്‌ എന്നതില്‍ ഉപരി മറ്റു വല്ലതുമാണോ ? അവള്‍ പറഞ്ഞത് പോലെ .."don't keep deep relation" എത്ര ചിന്തിച്ചിട്ടും അങ്ങനെയൊന്നുമില്ല ..ശാലുവും പിള്ളേരും തന്നെയാണ് എനിക്കെപ്പോഴും വലുത് ... എന്നാലും അനുപമ ..അവള്‍ എനിക്കെപ്പോഴെക്കെയോ വളരെ ആശ്വാസമായിരുന്നു...എനിക്കെഴുത്ത് പോലെ തന്നെ പ്രിയങ്കരം ... അതില്‍ ഞാനെത്ര ചുഴിഞ്ഞാലോചിച്ചിട്ടും കാമമോ പ്രേമമോ കണ്ടെത്താന്‍ ആയില്ല ... ഒരു പക്ഷെ എന്‍റെ വാക്കുകളില്‍ അവള്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ടാവും ... ബാവയെയും റോജിയെയും തന്‍റെ സ്വകാര്യ ജീവിതത്തില്‍ കലര്‍ത്താതെ അവള്‍ക്ക് ഒരു വിരല്‍ പാടകലെ നിര്‍ത്താമെങ്കില്‍ അവളെക്കാള്‍ ഒരുപാട് താഴെയാണ് ഞാന്‍ ... അത് തന്നെയാവും എന്‍റെ പരാജയവും ... " സാര്‍ ... എന്നാ സാര്‍ റോജി സാര്‍ വന്തത് സോല്ലലെ ?' കാളിയുടെ കൂടെ റോജി വരുന്നത് കണ്ടു ഞാന്‍ വെറുതെ ചിരിക്കാന്‍ ശ്രമിച്ചു . എന്നെ കരിങ്കല്‍ കെട്ടില്‍ ഇരുത്തിയിട്ട് ഭാര്യയെയും പിള്ളേരെയും നാട്ടിലേക്ക് ബസ് കയറ്റി വിടാന്‍ പോയതായിരുന്നു കാളി

' നീയെന്നാ വന്നു ഡ്രെസ് ഒന്നും മാറാതെ നേരെ ഇങ്ങോട്ട് പോന്നത്?'

" ഹേയ് ..വെറുതെ .. ..നിനക്കെന്തോ അര്‍ജന്റ് ജോലിയുണ്ടെന്നു പറഞ്ഞിട്ട് ?' " അതൊക്കെ ഏകദേശം റെഡിയായി ... നാളെ നൈറ്റ് ..അതായത് മറ്റെന്നാള്‍ വെളുപ്പിന് മൂന്നു മണിക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് നമുക്ക് രണ്ടാള്‍ക്കും

💬 Comments

View all comments