0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 582

കത്തിച്ചു . " അതിനെന്നാ ...നീ അതൊന്നും പറയണ്ട കാര്യമേയില്ല..പക്ഷെ അക്കാ ...അക്കാ സമ്മതിക്കുമോ ? അവരോന്നാമതേ ആരെയും ബുദ്ധിമുട്ടിക്കാതെ ..." അവന്‍ തന്ന കടല ഞാന്‍ കൊറിച്ചു കൊണ്ടാലോചിച്ചു ..എന്തിനാവും റോജി അങ്ങനെ ആവശ്യപ്പെട്ടത് ? പിള്ളേര്‍ക്കും ബോറടിക്കുന്നുണ്ടാവും ..ബന്ധുക്കളായി ആരുമില്ലല്ലോ ..വരാനും പോകാനും ..പോയി നില്‍ക്കാനും ..കഴിഞ്ഞ ലീവിന് ഞാനും ഒന്നലോചിച്ചതാ അക്കാ വരുന്നില്ലെങ്കില്‍ പിള്ളേരെ കൊണ്ട് പോയാലോ എന്ന് ...പിന്നെ അക്ക തനിച്ചാവുമല്ലോ എന്നോര്‍ത്ത് അത് വേണ്ടാന്നു വെച്ചു... ഭക്ഷണവും കിടപ്പാടവും ഒക്കെയുണ്ടെങ്കിലും അതിലും

' റോജി എന്റെ കയ്യിലതിനു..."

' നിന്‍റെ കയ്യില്‍ വേണമെന്ന് ഞാന്‍ പറഞ്ഞോ ? ഞാനിത് നേരത്തെ ഒന്ന് രണ്ടു പ്രാവശ്യം നിന്നോട് പറഞ്ഞതാണ് .. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് പണ്ടേ നിന്നെ അങ്ങോട്ട്‌ കൊണ്ട് പോകാമായിരുന്നു ...നീ ഉണ്ടായിരുന്നേല്‍ എന്‍റെ പാതി മുക്കാലും പണിയും ടെന്‍ഷനും ഒഴിവായേനെ ..പക്ഷെ ...സരോയും പിള്ളേരും ..ഇവിടെ തനിയെ ആണെന്നോര്‍ത്തപ്പോള്‍ ... എന്‍റെ സ്വാര്‍ത്ഥത ...അല്‍പം കൂടി നേരത്തെ ഇതാവണമായിരുന്നു..ഈ കമ്പനിയില്‍ രണ്ടു ഷെയര്‍ ... നീയും സരോയും ... കണക്കു പോലും എന്നെ കാണിക്കണ്ട " " റോജി ...എടാ "

" ഇത് ഞാനും ബാവയും കൂടിയെടുത്ത തീരുമാനമാണ് ... അഭിമാനത്തിന് കോട്ടം തട്ടുന്നുണ്ടെന്നെങ്കില്‍ നീ നിന്‍റെ അക്കയോട് കൂടി ആലോചിച്ചു എപ്പോഴാണേല്‍ പണം തിരികെ തന്നോ ... പലിശയൊന്നും വേണ്ട ...അക്കക്കും അനിയനും അഭിമാനമാണല്ലോ വലുത് ..ഭൂ ... " റോജി നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി

" നിനക്കറിയാമോ ... എന്നെയിപ്പോ അവര്‍ റോജിമോനെയെന്നു മുഴുവനെ

💬 Comments

View all comments