0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 584

വിളിക്കില്ല ...എന്‍റെ രണ്ടാനമ്മ ...പണത്തിന്റെ ബലം ... അതിനു മീതെ പരുന്തും പറക്കില്ലായെന്നത് ഞാനിപ്പോ കണ്ട്ട്ട് തന്നെയറിയുന്നു "

റോജിയുടെ കണ്ണുകള്‍ പഴയ ഓര്‍മകളിലേക്ക് പോകുന്നത് ഞാനറിഞ്ഞു . ' സരോയോട് ഞാന്‍ ഇപ്പൊ പറഞ്ഞിട്ട് വന്നതേയുള്ളൂ .അവള്‍ അടുക്കുന്നില്ല ..അവിടെ ഇരുന്നാല്‍ എനിക്ക് ഭ്രാന്ത്‌ പിടിക്കും ... ഞാനിതെ വരെ അവളെ വഴക്ക് പോലും പറഞ്ഞിട്ടില്ലന്നു നിനക്കറിയാല്ലോ ...ഇപ്പോഴാ വീടും കടയും ഇരിക്കുന്ന സ്ഥലം പൊളിച്ചു ബില്‍ഡിങ്ങ് പണിയണം ... നാലാം നിലയില്‍ രണ്ടു വീട് ..ഒന്നില്‍ നീയും ഫാമിലിയും , മറ്റേതില്‍ സരോയും , താഴെ ബാക്കിയുള്ള കാര്യങ്ങള്‍ ..നമ്മുടെ ഇപ്പുറത്തുള്ള ആ ഓടിട്ട കടയും അതിനു പുറകിലുള്ള ഷെഡും ഞാന്‍ അഡ്വാന്‍സ് കൊടുത്തു ..അവിടെ ഉടനെ തന്നെ പണി തുടങ്ങും .. പരീക്ഷ കഴിയുമ്പോള്‍ ഇപ്പുറത്തും ...ആ ഒരു രണ്ടു മാസം നിനക്കവളേ നാട്ടില്‍ നിര്‍ത്തത്തില്ലേ? മൂന്നോ നാലോ ഫ്ലാറ്റ് ദുബായില്‍ കിടപ്പുണ്ടെനിക്ക് ..അങ്ങോട്ട്‌ വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല ..ഓരോരോ ദുര്‍ വാശി .. ഇപ്പൊ ബില്‍ഡിങ്ങ് പണിയുന്നതിനെ കുറിച്ചൊരു വാഗ്വാദം കഴിഞ്ഞു വന്നേക്കുവാ... പിള്ളേരെ പഠിപ്പിക്കാനും കെട്ടിക്കാനും ഒക്കെ അവള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു ...പിന്നെ ..ഞാന്‍ എന്നാ ...%&% "

റോജി മുഷ്ടി ചുരുട്ടി വീശിയപ്പോള്‍ അപ്പുറത്തെ കല്ലില്‍ ഇരുന്ന കുപ്പി താഴെ വീണുടഞ്ഞു

" പറവയിലെ സാര്‍ ...നീങ്കെ പെശുങ്കെ...നാന്‍ വേറെ വാങ്കി വരെ" രംഗം പന്തിയല്ലയെന്നു വിചാരിച്ചിട്ടാണോ അതോ ഒന്നും മനസിലായിട്ടില്ലാഞ്ഞിട്ടാണോ കാളി കിട്ടിയ തക്കത്തില്‍ വൈന്‍ ഷോപ്പിലേക്ക് ഓടി " നീ വേണം അവളോട് കാര്യങ്ങള്‍ പറയാന്‍ ...

💬 Comments

View all comments