Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]
മുഖം ഉയര്‍ത്തി എന്നെ അവളില്‍ അക്രഷ്ടനാക്കിയ ആ വിടര്‍ന്ന കണ്ണുകളില്‍ മാറി മാറി ഉമ്മ വെച്ചു. കണ്ണടച്ച് അമ്പരന്നു നില്‍ക്കുന്ന അവളെ വിട്ടകന്നു ഞാന്‍ എന്‍റെ ബാഗും ലാപ്പുമെടുത്തു ഫ്ലാറ്റ് തുറന്നു വെളിയിലേക്കിറങ്ങി ..
" u mean kamam?"
" don't keep deep relation"
" ഒടുവില്‍ എനിക്ക് താന്‍ വേണമെന്ന് തോന്നിയാല്‍ ?' അവള്‍ പറഞ്ഞയോരോ വാക്കുകളും എന്റെയുള്ളിലെക്ക് കടന്നു വന്നു ... " കുറച്ചു ദിവസം കാണാതിരുന്നപ്പോള്‍ എന്ത് പറ്റി ഇടക്കൊക്കെ വന്നു കൂടെയെന്ന ചോദ്യത്തിന് അവള്‍ തന്നതാണ് " " ഒടുവില്‍ എനിക്ക് താന്‍ വേണമെന്ന് തോന്നിയാല്‍ ?' ' എന്ന് . ഒരിക്കലും നിന്‍റെ മുന്നില്‍ ഒരു നിഴലായി വരില്ലാന്ന് ഞാനവള്‍ക്കതിനു മറുപടിയെഴുതി.
വളരെ മനോഹരമായി എനിക്കവള്‍ വേണമെന്ന് പിന്നീട് തോന്നിയാല്‍ എന്നത് നേരെ തിരിച്ചു ചോദിച്ചിരിക്കുന്നു...
മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ടോണ്‍ ..അനുവാണ്?' " Y" എന്ന് മാത്രം
' എനിക്കും ജയിക്കണ്ടേ ?' എന്ന് മാത്രം മറുപടി എഴുതി ..അവളുടെ മുന്‍പില്‍ ഒരു നിഴലായി കരടായി ഞാന്‍ കാണില്ല എന്നതിന്‍റെ ഉറപ്പു പാലിച്ച സന്തോഷത്തില്‍ ഞാന്‍ പടികള്‍ ഇറങ്ങി വഴിയരികിലൂടെ നടക്കുന്നതിനിടയില്‍ ഞാന്‍ ജെസ്ലെറിനു ഫോണ ചെയ്തു ..പത്തു മിനുട്ടിനുള്ളില്‍ അവനെത്താമെന്നു ഉറപ്പ് പറഞ്ഞു ... വഴിയരികില്‍ കണ്ട ചാരുബഞ്ചില്‍ ഞാനിരുന്നു
ജയിക്കാനായി പറഞ്ഞതാണെങ്കിലും അതൊരു ജയമല്ലന്നു എന്‍റെ മനം പറയുന്നുണ്ടായിരുന്നു...
അനുപമാ... ഞാനൊരിക്കല്‍ വരും നിന്നിലലിയാന്‍ .... ഈ ജന്മത്തിലല്ല . അടുത്ത ജന്മത്തില്‍ ... ....
അത്ര മേല്‍ നീയെന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു ...
💬 Comments
View all comments