Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
നല്ലാരുക്ക് ബാവാ ... ബിസിനെസ് എപ്പടി പോയിട്ടിരുക്ക് ? അമ്മാ , അപ്പ , പൊണ്ടാട്ടി , കൊഴന്തൈ എല്ലാം "
" എല്ലാം നല്ലാരുക്ക് സരോ " അക്ക കൊടുത്ത കപ്പലണ്ടി മുട്ടായി ബാവ മൊത്തത്തോടെ വായിലിട്ടു
" വാമ്മാ .. എപ്പടിയിരുക്കെ ? പഠിപ്പെല്ലാം എപ്പടി പോയിട്ടിരുക്കെ ?" പട്ടു പാവടയുടുത്തു കിലുങ്ങുന്ന കൊലുസുമായി അകത്തെ മുറിയില്‍ നിന്നിറങ്ങി വന്ന " റോജ " യുടെ കയ്യിലെക്കവന്‍ സ്വീറ്റ് ബോക്സ് കൊടുത്തു , ഇളയവന് ഡ്രോയിംഗ് കിറ്റും
" നല്ലാരുക്ക് മാമാ "
അവന്‍ അവരോടു സംസാരിച്ചു നില്‍ക്കുന്നത് കണ്ടു ഞാന്‍ മുറിയിലേക്ക് കയറി
കൈലിയും ഉടുത്തു നില്‍ക്കുമ്പോള്‍ ബാവ കയറി വന്നു , പുറകെ സോഡയും വെള്ളവും ഒക്കെയായി കാളിയും ... ഓരോന്ന് പിടിപ്പിച്ചു സംസാരിച്ചിരിക്കുമ്പോള്‍ നെയ്മീന്‍ വറുത്തതുമായി അക്ക കയറി വന്നു ... കുറച്ചു നേരം സംസാരിക്കാന്‍ കൂടി .. രണ്ടു പൈന്റും തീര്‍ത്തിട്ടാണ് എഴുന്നേറ്റത് .. അക്കയുടെ മുറിയില്‍ പായ വിരിച്ചതില്‍ ചമ്രം പടിഞ്ഞിരുന്നു ... വെള്ളരി ചോറില്‍ ചെമ്മീന്‍ തേങ്ങകൊത്തിട്ട കറിയും ഒഴിച്ച് ആവേശത്തോടെ ബാവ കഴിക്കുന്നത് ഒരു നിമിഷം നോക്കി നിന്നു ..ചോറ് നിറുകയില്‍ കെട്ടിയപ്പോള്‍ എന്‍റെ കൈക്കും മുന്‍പേ അക്കയുടെ കൈ അവന്‍റെ നിറുകയില്‍ തട്ടിയിരുന്നു ... ബാവയുടെ കണ്ണുകള്‍ നിറഞ്ഞത് വിക്കിയിട്ടായിരുന്നില്ല ....
" ബാസ് " കമ്പനിയിലേയും ബാക്കി തമിള്‍ ഫ്രെന്റ്സും എന്നെ വിളിക്കുന്നത് ബാസ്റിന്‍ എന്നതിന്‍റെ ചുരുക്കപേര് ആയി "ബാസ്" എന്നാണു
" നിന്‍റെ എഴുതെന്തായി ? നിനക്കെഴുതി കൂടെ ?"
💬 Comments
View all comments