Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
ചുണ്ടലും ബജിയും ഉണ്ടാക്കി വിക്കുന്നുണ്ട് .. നേരത്തെ ബീച്ചില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടാക്കി ഇവിടെ വിക്കും . കെട്ടിയോന്‍ മരിച്ചതില്‍ പിന്നെ കുമാറും അനിയത്തീം അമ്മയും .. നേരത്തെ മൂന്നാറ്റില്‍ നിന്ന് ഇവിടെ വന്നവരാണ് . അത് കൊണ്ട് തന്നെ ഞാന്‍ കുമാറിനോട് തമിഴ് പറയാറില്ല . അവന്‍റെ അനിയത്തി സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അവളും ചുണ്ടല്‍ വിക്കും .. ഒരു മാസം മുന്‍പ് ചെത്ത് പിള്ളേരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു . അവളെ ഉണ്ടായിരുന്നതൊക്കെ കൊടുത്തു ചികിത്സിച്ചു .. കാലിനും കൈക്കും പൊട്ടല്‍ ... പ്ലാസ്റര്‍ വെട്ടിയാലും ചെറിയ മുടന്തുണ്ടാവും എന്നാണ് കുമാര്‍ പറഞ്ഞത് .. എനിക്ക് മദ്രാസ് ... അല്ല ചെന്നൈയില്‍ വന്നയന്നു മുതല്‍ കുമാറിന്‍റെ അപ്പനെ അറിയാം ... ചെന്നൈയില്‍ വന്നിട്ട് പത്തു പതിനാറു വര്‍ഷം ആകുന്നു ... വയസിപ്പോള്‍ മുപ്പത്തിയെട്ടായി... വന്ന കാലത്ത് ഉണ്ടായിരുന്ന ഫ്രന്റ്സ് ആണ് റോജര്‍ എന്ന റോജിയും ഇസഹാക്ക് ബാവയും , പിന്നെയും ഉണ്ടായിരുന്നു കുറെ പേര് കൂടി . നാട്ടില്‍ നിന്ന്ഡി ഗ്രീ കഴിഞ്ഞു , ഇവിടെ വന്നു പീജിക്ക് ചേര്‍ന്നു.കൂടെ ഒരു CA കാരന്റെ അടുത്ത് പ്രാക്ടീസും . റോയപെട്ടാ ഹൈറോഡിലെ ഒരു പഴയ ഇരു നിലവീട്ടിലായിരുന്നു താമസം . രണ്ടു നിലകളിലുമായി പത്തിരുപത് മുറികള്‍ . താഴത്തെ നിലയില്‍ അന്ന് കൂടുതലും സിനിമ മോഹവുമായി വന്നു തമ്പടിച്ചവര്‍ ആയിരുന്നു .രാത്രികളില്‍ ചില മിടുക്കന്മാര്‍ എക്സ്ട്രാ നടിമാരെയും കൊണ്ട് വന്നു കേറുന്നത് കാണാം . മുകളിലെ നിലയില്‍ കൂടുതലും മലയാളികള്‍ .. ജോലിക്കും
💬 Comments
View all comments