Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
... നാന്‍ താന്‍ .. ഫോണ്‍ സൈലന്റില്‍ ഇരുന്തത് ... ആമാ ... ഇപ്പൊ റോജി സോന്നെ ... ശേരിയക്ക ... ഇല്ലൈ ...പസിക്കല ... ഇല്ലക്കാ ... നൈറ്റ് ... ഒകെ ... നൈറ്റ് പാക്കലാം "
പാവം അക്ക ...ഉച്ചക്ക് ആഹാരം കഴിക്കാന്‍ ചെല്ലാത്തത് കൊണ്ട് വിളിച്ചതാണ് .. രണ്ടാമത് വിളിച്ചത് റോജി വിളിച്ചു , ബാവ വരുന്ന കാര്യം പറയാനും ... എന്നെ കിട്ടുന്നില്ലല്ലോ .
അക്കയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞു കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവരുടെ അമ്മ മരിച്ചു , കല്യാണം കഴിഞ്ഞയുടനെ അപ്പനും പോയിരുന്നു .. പണ്ടത്തെ ലോഡ്ജും മുന്നിലെ ടീ ഷോപ്പും ഇടിച്ചു നിരത്തി ബില്‍ഡിങ്ങു പണിതപ്പോള്‍ ഏക മകളുടെ കല്യാണം കഴിഞ്ഞ സന്തോഷത്തില്‍ അക്കയുടെ അമ്മ നാഗര്‍കോവിലിലെക്ക് , അവരുടെ നാട്ടിലേക്ക് പോയിരുന്നു ... ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ അക്കയും ആദ്യത്തെ കുഞ്ഞുമായി അങ്ങോട്ടാണ് പോയത് ... അമ്മ മരിക്കുന്നത് വരെ ആരെയും ബുദ്ധിമുട്ടിക്കാതെ പിടിച്ചു നിന്നു ... അത് കഴിഞ്ഞു കുത്തുവാക്കുകളും അമ്മാവന്‍റെയും അമ്മായിയുടെയും ഒക്കെ ബഹളവും കൂടി ആയപ്പോള്‍ തിരിച്ചു ചെന്നൈയിലേക്ക് ... നേരെ വന്നത് എന്‍റെ അടുത്തേക്കാണ് ... അന്ന് രാത്രി എന്‍റെ മുറിയില്‍ ... കാര്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഒരു മാസത്തെ സാവകാശം ചോദിച്ചു റോജി പറന്നു വന്നു ... ആ സമയത്തിനുള്ളില്‍ ചെറിയ ഇരുനില കെട്ടിടത്തിനു താഴെ രണ്ടുമുറി വീടും , , അതിനോട് ചേര്‍ന്ന് ഒറ്റ മുറി കടയും തരപ്പെടുത്തിയിരുന്നു ...
റോജി അന്ന് ദുബായിയില്‍ ചുവടുറപ്പിക്കുന്നതെയുള്ളൂ ....
💬 Comments
View all comments