0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 582

...." സാര്‍ ..സാര്‍ ' എന്ന വിളികള്‍ അവഗണിച്ചു മുന്നോട്ടു നടന്നു ... സ്ട്രീറ്റ് ലൈറ്റിന്റെ അപ്പുറത്ത് അവരിരിപ്പുണ്ട് ..കൂടെ ആ കറുത്ത പൂച്ചയും .. ജീന്‍സും ബനിയനും ഇട്ട ഒരുവന്‍റെ വില പേശല്‍ നോക്കി വെറുതെ നിന്നു. വജ്രം ആണവന് വേണ്ടത് .. രണ്ടു ഇടത്തരം വജ്രം എടുത്തു വെച്ച് വില പെശുകയാണ് .. അവന്‍ നാനൂറും അവര്‍ അറുനൂറും ... നമ്മുടെ നാട്ടിലെ നെയ്മീന്‍ തന്നെയാണീ വജ്രം .. രണ്ടും കൂടി ഒന്ന് ഒന്നര കിലോ കാണും .. നമുക്ക് അഞ്ഞൂറിന് താഴെ നെയ്മീന്‍ കിലോക്ക് കിട്ടില്ലല്ലോ .. അവസാനം അഞ്ഞൂറ് രൂപക്ക് അവന്‍ മേടിച്ചു കൊണ്ട് പോയി .. പൈസ കീറിയ കക്ഷം ഉള്ള ബ്ലൌസിനുള്ളിലേക്ക് തിരുകി അവര്‍ എന്നെ നോക്കി ... എന്നിട്ട് കവറില്‍ അവനു കൊടുത്ത അത്രയും തന്നെ വലിപ്പമുള്ള രണ്ടു വജ്രം എടുത്തു വെച്ചു ... ഞാന്‍ നീട്ടിയ അഞ്ഞൂറിന്റെ ബാക്കിയായി അവര്‍ നൂറു രൂപയും , പിന്നെ രണ്ടു പിടി ഇരയും കവറിലെക്കിട്ടു ...എര (നമ്മുടെ ചെമ്മീന്‍ ) തേങ്ങ കൊത്തിട്ടു വറ്റിച്ചു വെക്കുന്നത് എനിക്കിഷ്ടമാണ് ... വന്ന കാലത്ത് സ്വന്തം പാചകം തുടങ്ങിയപ്പോള്‍ മുതലേ ഇവരുടെ അടുത്ത് നിന്നാണ് മീന്‍ മേടിക്കാ റ്... അവര്‍ക്കെന്നെ പറ്റി നന്നായി അറിയാമെന്ന് ഞാനറിഞ്ഞത് കുറച്ചു നാള്‍ മുന്നാണ് .... അമ്മ വിളയാട്ട്‌ പിടിച്ചിട്ട് അക്കയുടെ വീട്ടില്‍ കുറച്ചു നാള്‍ കിടന്നപ്പോള്‍ . മുകളിലെ മുറിയില്‍ പോകാന്‍ അക്ക സമ്മതിച്ചില്ല ... മാര്‍ക്കറ്റില്‍ വെച്ച് അക്കയെ കണ്ടു , അവര്‍

💬 Comments

View all comments