Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
വൈകിട്ട് കച്ചവടം കഴിഞ്ഞു കുറച്ചു ആര്യവേപ്പിലയും ഒക്കെയായി വന്നു ... ( അമ്മ വിളയാട്ട് ( നമ്മുടെ ചിക്കന്‍ പോക്സ് ) അവര്‍ അമ്മ വന്നു അനുഗ്രഹിക്കുന്നതാണ് എന്ന് പറയും ... തമിള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടോയെന്നറിയില്ല .. ഞാന്‍ താമസിക്കുന്ന പോലെയുള്ള കോളനികളില്‍ ഒക്കെ .... അന്നാണ് അവര്‍ക്ക് ഞാന്‍ അക്കയുടെ ഒപ്പമാണ് താമസം എന്നൊക്കെ അറിയാം എന്നത് മനസിലായത് . അവരുടെ മകളുടെ കുട്ടി ചിലപ്പോള്‍ കൂടെ കാണും ... പോക്കറ്റില്‍ എപ്പോഴും കാണുന്ന ചോക്കലേറ്റ് അവള്‍ക്ക് കൊടുത്തിട്ട് പോരുമ്പോള്‍ അവരെന്‍റെ മുഖത്തേക്ക് നോക്കാറില്ല ... ഇതേവരെ എന്നെ നോക്കി ഒരു ചിരി പോലും ചിരിച്ചിട്ടുമില്ല ...
ലൈറ്റ് ഹൌസിനു മുന്നിലൂടെയുള്ള നടപ്പാതയിലൂടെ നീട്ടി വലിച്ചു നടന്നു , താമസിക്കുന്ന സ്ഥലത്തേക്കുള്ള റോഡെത്തിയപ്പോള്‍ ക്രോസ് ചെയ്തു ഇടവഴിയിലേക്ക് കേറും മുന്‍പേ ബാബുവേട്ടന്റെ കടയില്‍ നിന്ന് മനോരമയും വാങ്ങി നടപ്പ് തുടര്‍ന്നു . ഒരാള്‍ക്ക് കഷ്ടിച്ച് പോകാവുന്ന ഇടനാഴിയിലൂടെ മുകളിലേക്ക് കയറാനുള്ള സ്റെപ്പിനു സൈഡിലായാണ് അക്കയുടെ വീട്ടിലേക്കുള്ള വാതില്‍ . അത് തുറന്നു അകത്തു കയറി കുളിമുറിയിലെക്കുള്ള വാതിലിനു മേലെ മീനിന്റെ കവര്‍ തൂക്കിയിട്ടു റൂമിലേക്ക് കയറി . ഇരുമ്പ് കട്ടിലില്‍ കനം കുറഞ്ഞ കിടക്ക ഒന്ന് കൂടി കൊട്ടിനിവര്‍ത്തിയിട്ടു തലയിണ ഉയര്‍ത്തി വെച്ച് ചാരി കിടന്നു ... എഴുതാനുള്ള മൂഡില്ല ... പോക്കറ്റില്‍ ഇനി ആകെയുള്ളത് വെറും ആയിരത്തി അഞ്ഞൂറ് രൂപയോളം ... ഇന്ന് ഞായറാഴ്ചയാണ് ... ഇന്നാണ് ഒരു കട്ടിങ്ങ്സ് വാങ്ങി അടിക്കാറ് പതിവ് .. 120 രൂപയുടെ ഒരു കട്ടിങ്ങ്സ് (
💬 Comments
View all comments