0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 584

നമ്മുടെ 90ml) .. മാസാദ്യം ആണേല്‍ അത് ക്വാര്‍ട്ടര്‍ ആകും ...ഒരു ഇടുങ്ങിയ മുറി , അതില്‍ ഒരു കട്ടില്‍ ചെറിയ മേശ ഒരു പ്ലാസ്റിക് കസേര , ഭിത്തിയില്‍ ഉള്ള അലമാരി .. പിന്നെ മുറിയില്‍ തന്നെയുള്ള ബാത്രൂം ..ഇതാണെന്‍റെ ലോകം ... അക്ക തന്നെയാണ് ബാത്രൂം ഉള്ള മുറി തന്നത് .. മറ്റു റൂമുകളില്‍ ബാത്രൂം ഇല്ല ...താഴെ പോണം .. പിന്നെയുള്ള ആശ്വാസം എന്നത് മുറിയിലെ ജനാല തുറന്നാല്‍ മുന്നില്‍ റോഡാണ് .. ചില നേരത്തത് ആശ്വാസവും രാവിലെ ഒക്കെ ശല്യവും ... റോഡിനപ്പുറത്തുള്ള പൈപ്പിന്‍ ചുവട്ടില്‍ വെള്ളം എടുക്കാന്‍ കലഹിക്കുന്ന പെണ്ണുങ്ങള്‍ ... ഇരുമ്പിന്റെ കളറുള്ള നാടന്‍ തമിഴ് പെണ്ണുങ്ങള്‍ ... അക്കയുടെ കുളിമുറിയില്‍ പൈപ്പുണ്ട് ... രാവിലെ മൂന്നരക്ക് പാവം വെള്ളം അടിക്കാന്‍ തുടങ്ങും ... ഇതേ വരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല... എനിക്ക് കുളിക്കാനുള്ള വെള്ളം ബാത്‌റൂമില്‍ ഉണ്ട് .. ഉപ്പു വെള്ളം ... തല കഴുകാനുള്ള ഒരു കുടം വെള്ളം സ്റെയറിന്റെ അരികില്‍ കാണും ... എട്ടേമുക്കാലിന് ഇറങ്ങിയാല്‍ ഒന്‍പതിന് കമ്പനിയേത്താം..

കട്ടിലിന്‍റെ താഴെ യിരിക്കുന്ന ഇരുമ്പുപെട്ടി വലിച്ചെടുത്തു .. തുറന്നു നോക്കിയപ്പോള്‍ കുറച്ചെഴുത്തുകള്‍ .. വന്ന കാലത്ത് ഉള്ള പെട്ടിയാണത്... ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പെട്ടി ... എഴുത്തെല്ലാം അമ്മയുടെയും അനിയത്തീടെം ആണ് .. പണ്ടുള്ളത് ...അവയില്‍ പിടിക്കുമ്പോള്‍ അവരടുത്ത് ഉള്ളത് പോലൊരു ഫീല്‍ ...

ട്രങ്ക് പെട്ടിയുടെ സൈഡില്‍ ആയി ഒരു പേപ്പര്‍ കവര്‍ കണ്ടത് എടുത്തു നോക്കി ... ഇതെവിടുന്നു ... ഒരു ക്വാര്‍ട്ടറിന്റെ പാതി

💬 Comments

View all comments