Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
... പണ്ടെങ്ങോ വാങ്ങിച്ചതിന്റെ ബാക്കിയാവും ... കുപ്പി മേശമേല്‍ വെച്ചു താഴേക്കിറങ്ങി ...
" തമ്പി .. എവിടാ പോകണേ ? ടീ വേണോ ?" അക്ക മീനിനുള്ളത് റെഡിയാക്കുവാണ് ... സാധാരണ മീന്‍ വാങ്ങുന്നവര്‍ അവിടെ എതിരെ ഉള്ളവരുടെ കയ്യില്‍ കൊടുത്തു ക്ലീന്‍ ചെയ്യിച്ചാണ് കൊണ്ട് പോകാറ് ... ഞാനത് ചെയ്യിക്കാറില്ല .. കാരണം , അക്കയുടെ nj/ ഞങ്ങളുടെ കടയുടെ എതിരെയുള്ള ഒരു അമ്മാ ക്ലീന്‍ ചെയ്യും ... ശമ്പളം കിട്ടുമ്പോള്‍ ഒരു നൂറു രൂപ പണ്ട് മുതല്‍ അവര്‍ക്കുള്ളതാണ് ... ഒത്തിരി ഉപകാരങ്ങള്‍ എനിക്കും അക്കക്കും ചെയ്യുന്നവരാണ് അവര്‍ .. അക്ക വേറെയും കൊടുക്കും പൈസ ..
" വേണ്ടക്ക "
" പിന്നെന്നാ സോഡയാ ? എന്നാ തമ്പി , ബാവ വരുത് അല്ലെ ...പിന്നെ എതുക്ക് നീ കാസ് കൊടുത്ത്..."
" ഇല്ലക്കാ ...ഇത് റൂമിലെ ഇരുന്തത് "
അക്ക എന്നോട് മലയാളവും തമിഴും ചേര്‍ന്നാണ് സംസാരിക്കാറ് ... ബാവ വരുമ്പോള്‍ കുപ്പി മേടിക്കും നീയെന്തിനാ കുപ്പി മേടിച്ചേ എന്ന് ? .. ഞായറാഴ്ച ഒരു ചെറിയത് വാങ്ങി റൂമില്‍ വെച്ചടിക്കും ... സോഡാ ഇല്ലാതെ അടിക്കാന്‍ പറ്റില്ല ... വൈന്‍ ഷോപ്പില്‍ പാക്കറ്റ് വെള്ളം കിട്ടും ... മുന്നിലേക്ക് ചെന്നു മൂത്തവള്‍ കടയിലുണ്ട് ... കണ്ടതെ പല്ലുകള്‍ കാണിച്ചൊരു ചിരി ...
" മാമാ .. സോഡാവാ ?"
ചോദ്യത്തോടൊപ്പം ഫ്രിഡ്ജ് തുറന്ന് ചെറിയ സോഡാ ബോട്ടില്‍ എടുത്തു തന്നു , കൂടെ രണ്ടു രൂപയുടെ ഒരു അച്ചാര്‍
💬 Comments
View all comments