0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 586

പാക്കറ്റും, ഗ്രീന്‍ നട്സും ... ഇളയവന്‍ എന്തോ പേപ്പറില്‍ അവളുടെ അടുത്തിരുന്നു വരക്കുന്നുണ്ട്

നേരെ കയറി റൂമിലെത്തി , ബാത്രൂമിലെ പൈപ്പില്‍ ഗ്ലാസ് കഴുകി ഉണ്ടായിരുന്നത് ഒന്നിച്ചോഴിച്ച് , സോഡയും ചേര്‍ത്ത് ഒന്ന് സിപ് ചെയ്തു ... തൊണ്ട കത്തുന്നത് പോലെ ... കുറച്ചൂടെ സോഡാ ചേര്‍ത്ത് ഗ്ലാസ് തരികെ വെച്ച് നട്സ് വായിലിട്ടു ... പഴകും തോറും വീര്യം കൂടുമെന്ന് പറയുന്നത് ശെരിയാണല്ലോ ദൈവമേ

വല്ലാത്ത ബോറടി ... റോജിയും ബാവയും പോയി കഴിഞ്ഞു അധികം ഫ്രന്റ്സ് ഉണ്ടായിട്ടില്ല .. ഏറെയും ചെന്നൈയില്‍ വന്നു എന്തെങ്കിലും ഉപജീവനമാര്‍ഗ്ഗം തേടി താനേ ഒഴിവകുന്നവര്‍ ... ഫ്രന്റ്സ് ഉണ്ട് ... നാലുപാടും ... കാണുമ്പോള്‍ ഉള്ള ഫ്രന്റ്‌ഷിപ്പ് മാത്രം .. വൈന്‍ ഷോപ്പില്‍ ചെല്ലണം .കൂട്ടുകാരെ കാണണമെങ്കില്‍ . ആരെങ്കിലും ഉണ്ടാവും അവിടെ പരിചയക്കാരന്‍ ആയി , .. അവരുടെ കമ്പനിയില്‍ ചേരാന്‍ നിര്‍ബന്ധിക്കും .. അത് കൊണ്ട് തന്നെ ഈയിടെയായി അങ്ങോട്ടൊന്നും പോകാറില്ല ... വേണേല്‍ കാളിയോട്‌ പറയും .. കാളി ... ഓട്ടോ ഓടിക്കുന്നു .. പണ്ടേയുള്ള പരിചയം ആണ് ... പണ്ടവന്‍ ചെറിയ അടിയും പിടിയും ആയി നടന്നപ്പോള്‍ മുതലേ ... ഇപ്പോള്‍ പെണ്ണും കെട്ടി ഒതുങ്ങി ..ഓട്ടോ ഓടിക്കുന്നു .. ഒരു ഞായര്‍ കണ്ടില്ലെങ്കില്‍ കാളി തന്നെ ക്വാര്‍ട്ടറുമായി വരും ... ഓട്ടം ഇല്ലെങ്കില്‍ അവനും കൂടി ചേര്‍ത്ത് പൈന്റോ അര ലിറ്ററൊ

" അടിയില്ല അണ്ണാ ... പോണ്ടാട്ടിക്ക് പുടിക്കാത്‌ .. സാപ്പാട് പോടമാട്ടെ ...മാസത്തുക്ക് ഒരു വാട്ടി ഉങ്ക കൂടെ

💬 Comments

View all comments