0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

ക്ഷണിച്ചു

അവനാണ് റോജിയുടെ ഒരു അമ്മാമയെ പറ്റി പറഞ്ഞത്.. അമേരിക്കയിലോ മറ്റോ ജോലിയൊക്കെ കഴിഞ്ഞിപ്പോ പാലായില്‍ പ്ലാന്ററായ ഈപ്പച്ചന്‍ മുതലാളിയുടെ ഭാര്യ ... റോജിയുടെ അമ്മാമ ... അവര്‍ വല്ല സഹായവും ചെയ്യുമെന്ന് പറഞ്ഞു റോജി കൊടുത്ത അഡ്രസ് എനിക്ക് തന്നവന്‍ യാത്രയായി ... റോജിയും ദുബായില്‍ ബിസിനെസ് സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു ... ഒരാഴ്ച മുന്‍പ് .. എന്തെങ്കിലും പുരോഗതി ഉണ്ടെങ്കില്‍ അവനറിയിക്കാം എന്നും പറഞ്ഞു അവന്‍റെ എഴുത്ത് വീണ്ടും വന്നു ...

അനിയത്തീടെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വീണ്ടും വരുമാനത്തെ കുറിച്ചുള്ള ചിന്ത വേഗത്തിലായി ... അവളുടെ തുടര്‍ പഠനവും ,കല്യാണവും ഒക്കെ മനസിലേക്ക് കയറി വന്നു വീര്‍ത്തു പൊട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്മയെയും അനിയത്തിയെയും അടുത്തുള്ള വകയില്‍ ഒരു പേരമ്മയെ ഏല്‍പ്പിച്ചു വീണ്ടും മദ്രാസിലേക്ക് വണ്ടി കയറി ... അമ്മയ്ക്കും ക്ഷീണമായി തുടങ്ങിയിരുന്നു , പ്രായവും അദ്വാനവും അമ്മയെയും ബാധിക്കാന്‍ തുടങ്ങി .. ഉണ്ടായിരുന്ന പറമ്പ് അതിനകം പാട്ടത്തിനു കൃഷി ചെയ്യാന്‍ കൊടുത്തിരുന്നു .

ഏതാണ്ട് ഒന്നര വര്‍ഷം ആയിരുന്നു മദ്രാസില്‍ നിന്ന് വന്നിട്ട്. മദ്രാസിന്റെ വേഗതയിലുള്ള വളര്‍ച്ച കാരണം തിരികെ ചെന്ന ശെരിക്കും ബുദ്ധിമുട്ടി ....ആദ്യം എന്നെ എതിരേറ്റത് ഞങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ സ്ഥാനത്ത്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടമാണ് ... അതിന്‍റെ വശത്തുണ്ടായിരുന്ന അക്കയുടെ വീടും കടയും ഒന്നുമില്ല .... അഞ്ചാറു മാസമായി അക്കയുടെ കത്തും ഇല്ലായിരുന്നു ... അടുത്ത് അന്വേഷിച്ചപ്പോള്‍ അക്കയുടെ അപ്പന്‍ മരിച്ചെന്നും , അവര്‍ അക്കയുടെ അമമയുടെ നാട്ടിലേക്ക് പോയെന്നും അറിയാന്‍ സാധിച്ചു ... അക്കയുടെ അഡ്രസ് എന്‍റെ കയ്യിലുള്ളത്

💬 Comments

View all comments