Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
ഇവിടുത്തെം , പിന്നെ കെട്ടിച്ചയച്ചയിടത്തെയുമാണ് .... ഞാന്‍ വന്ന വിവരം അറിയിച്ചു അങ്ങോട്ടേക്ക് ഒരു കത്തയച്ചു ... തിരികെ വന്നപ്പോള്‍ ഏക ആശ്വാസം ആയത് സാര്‍ ആയിരുന്നു ... അദ്ദേഹം എനിക്ക് വീണ്ടും ജോലി തന്നു ... കുറച്ചു കടകളുടെ കണക്കുകള്‍ നോക്കുക ... അത് കൂടാതെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി .. ഒരു സ്ഥിര വരുമാനവും , കൂടെ കടകളുടെ കണക്കു നോക്കലും ആയപ്പോൾ പിടിച്ചു നിൽക്കാവുന്ന അവസ്ഥയായി ...
കുറച്ചു നാളുകള്‍ കഴിഞ്ഞു ... റോജിയുടെ ബിസിനെസ് മോശമില്ലാതെ നടക്കുന്നുവെന്ന് അവന്‍റെ ഫോണ്‍ ഉണ്ടായിരുന്നു , ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ... എന്‍റെ മേശയില്‍ തന്നെയുണ്ട് ഫോണ്‍ ... ബാവയുടെ കമ്പനിയില്‍ ഫോണില്ല , എങ്കിലും റോജി പറഞ്ഞോ ബാവയുടെ എഴുത്തിലൂടെയോ അവന്‍റെ വിവരങ്ങളും അറിഞ്ഞു കൊണ്ടിരുന്നു ...
അനിയത്തിയുടെ ഡിഗ്രി കഴിയാന്‍ ആറു മാസം കൂടി ഉള്ളപ്പോഴാണ് അമ്മയുടെ മരണം ... അടുത്ത ആഖാതം..
ചെന്നൈയില്‍ നിന്ന് എല്ലാം കെട്ടിപ്പെറുക്കി ഇനിയൊരു മടങ്ങിവരവില്ലന്നുറച്ചു നാട്ടിലേക്ക്..
അമ്മയുടെ ചടങ്ങുകള്‍ ഒക്കെ തീര്‍ത്തു, വീണ്ടും ജോലിക്കായി യാത്ര തുടങ്ങി ... ഒടുവില്‍ കൊല്ലം അടുത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ അക്കൗണ്ടന്റ് ആയി ജോലി കിട്ടി .. മദ്രാസില്‍ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പാതി പോലും ഇല്ലയിരുന്നുവത് .. ആദ്യം എല്ലാ ദിവസവും വീട്ടില്‍ വന്നെങ്കിലും മാസാവസാനം നല്ലൊരു തുക ചിലവായപ്പോള്‍ അത് ആഴ്ചയില്‍ ഒന്നായി ... പേരമ്മ അപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നത് അനിയത്തിക്ക് തുണയായി ... നിനച്ചിരിക്കാതെയാണ് ഫാക്ടറി യൂണിയന്‍ സമരം കാരണം അടച്ചു പൂട്ടിയത് ..
💬 Comments
View all comments