0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

വീണ്ടും ഊരു തെണ്ടലിന്റെ നാളുകള്‍ .അഞ്ചാറു മാസം അല്ലറ ജോലികള്‍ ചെയ്തു പടിച്ചു നിന്നു. കൃഷി ചെയ്തും ,മീന്‍ വളര്‍ത്തിയും ഒക്കെയാണ് അപ്പനും അമ്മയും ഞങ്ങളെ കഷ്ടത കൂടാതെ പുലര്‍ത്തിയിരുന്നത് .. മുക്കാല്‍ ഏക്കറോളം വരുന്ന കൃഷിയിടം അപ്പന് വല്ലായ്മ വന്നപ്പോള്‍ ഒരാള്‍ക്ക് പാട്ടത്തിനു കൊടുത്തിരുന്നു, . അനിയത്തീടെ പഠിപ്പും പിന്നെ വരാന്‍ പോകുന്ന ചിലവുകളും ഒക്കെ മനസില്‍ വന്നപ്പോള്‍ വീണ്ടും ചെന്നൈ എന്ന ചിന്തക്ക് ആക്കം കൂടി .. പേരമ്മ എന്‍റെ വിഷമം മനസിലാക്കിയട്ടാവാം മദ്രാസിലേക്ക് പോക്കൂടെ എന്ന് ചോദിച്ചപ്പോള്‍ ഉറച്ച തീരുമാനത്തില്‍ എത്തിയത് . മദ്രാസിലേക്ക് പോകാനായി ബാഗ് റേഡിയാക്കുമ്പോള്‍ ആണ് അന്ന് ബാവ വന്നപ്പോള്‍ തന്ന അഡ്രസ് കിട്ടിയത് . ജെസ്സി അമ്മമ്മയുടെ ... പോകുന്നതിനു മുൻപേ അവരെ കൂടിയാണ് കാണണമെന്ന് തീരുമാനിച്ചു

ജെസി അമ്മാമ ... അവരെ കുറിച്ചിനിയൊരിക്കല്‍ പറയാം . ജെസി അമ്മാമ തന്ന പൈസ കൊണ്ട് അല്ലറ ചില്ലറ കടങ്ങളും വീട്ടി , ബാക്കി അനിയത്തിയെ ഏല്‍പ്പിച്ചു ചെന്നൈക്ക് വണ്ടി കയറി ...

നേരെ പോയി സാറിനെയാണ് കണ്ടത് ... നീരസമൊന്നും കാണിക്കാതെ അദ്ദേഹം പഴയ അക്കൗണ്ട്സ് ഒക്കെ തന്നു ... അത് കഴിഞ്ഞു കമ്പനിയിൽ പോയി .. അവിടെ ഞാൻ നിർത്തി പോയപ്പോൾ പകരം വന്ന ആൾ ഉണ്ടായിരുന്നെങ്കിലും , ആളുടെ പെർഫോമൻസ് മോശമായതിനാല്‍ പറഞ്ഞു വിടാന്‍ ഇരിക്കുവാന്നറിഞ്ഞു...ഒരാഴ്ചക്കുള്ളില്‍ ആ ജോലിയും ശെരിയായി .. താമസം കമ്പനിയുടെ അടുത്തുള്ള ഒരു ഗോഡൗണിൻറെ മുകളിൽ . തകര ഷീറ്റ് കൊണ്ട് മറച്ച ഒരു മുറിയിൽ ... രാത്രി ആയാല്‍

💬 Comments

View all comments