0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

" ഹ്മം .. മലയാളി ... ഇവിടെ പഠിക്കാന്‍ വന്നത് " പുറകിലെ ലോഡ്ജിലേക്ക് ചൂണ്ടി കാണിച്ചു വിവരം പറഞ്ഞു .. അയാള്‍ക്ക് മലയാളം നന്നായി മനസിലാകും , അയാള്‍ക്ക് മാത്രമല്ല .വൈഫിനും . .. അവര്‍ കടയുടെ പുറകിലെ വാതില്‍ തുറന്നു വീട്ടിലേക്ക് പോയിരുന്നു അയാളില്‍ നിന്ന് ആണ് അറിഞ്ഞത് ആ കോളേജില്‍ വരുന്ന മിക്കവാറും കുട്ടികള്‍ ആ ലോഡ്ജില്‍ ആണ് താമസം എന്ന് .കൂടുതലും മലയാളികളും .. അയാളുടെ കടയില്‍ രാവിലെ കാപ്പി ഉണ്ടാവും , ഉച്ചക്കും വൈകിട്ടും ശാപ്പാടും .. അത് ലോഡ്ജിലെ സ്ഥിരക്കാര്‍ക്ക് ഉള്ളതാണ്

വൈകിട്ട് ആഹാരത്തിനു കാണാമെന്നു പറഞ്ഞു ലോഡ്ജിലേക്ക് തിരിച്ചു .... വൈകിട്ട് വെള്ളരിചോറും , സാമ്പാറും , പപ്പടവും , പിന്നെ കോളി ഫ്ലവര്‍ കൂട്ടും , ആദ്യമായാണ് കോളിഫ്ലവര്‍ കഴിക്കുന്നത് ...വെള്ളയരി അത്ര പിടിച്ചില്ലെങ്കിലും കറിയൊക്കെ നല്ല രുചിയായിരുന്നു ... മറച്ചു കെട്ടിയ മുറ്റത്ത്‌ രണ്ടു ബെഞ്ച് കിടപ്പുണ്ട് ... അവിടെയാണ് ആഹാരം ..സ്റ്റീല്‍ പ്ലേറ്റില്‍ ആവശ്യത്തിനു ചോറും കറികളും ... ചെല്ലുമ്പോള്‍ മൂന്നാല് പേരുണ്ടായിരുന്നു ... വീണ്ടും ആളുകള്‍ വരുന്നുമുണ്ട് ... കഴിച്ചു കഴിഞ്ഞു പൈസ കൊടുത്തപ്പോള്‍ മാസാവസാനം തന്നാല്‍ മതിയെന്ന് ... വരുമാനം ഇല്ലാത്തവര്‍ക്ക് എന്ത് മാസാദ്യം .. മാസാവസാനം ... അയാളോട് ഒരു വിധത്തില്‍ ഒരു വരുമാനത്തെ കുറിച്ച് മനസിലാക്കിച്ചു ...

പിറ്റേന്ന് ക്ലാസ് ഇല്ലായിരുന്നു , രാവിലെ റൂമിന്‍റെ ജനാല തുറന്നു പുറത്തേക്ക് നോക്കി ... താഴെത്തെ കടയുടെ മുറ്റത്തേക്കാണ് ജനാല തുറക്കുന്നത് ... മുറ്റത്ത്‌ , കയറി വരുന്നിടത്ത്

💬 Comments

View all comments