Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
ഉപേക്ഷിച്ചു പോയി , കുറച്ചു നാള്‍ അമ്മയുടെ വീട്ടില്‍ നിന്നു. ... കുഞ്ഞ് പട്ടിണി കിടക്കുമെന്ന അവസ്ഥ വന്നപ്പോള്‍ അവിടെ നിന്ന് ഇറങ്ങിയതാണ് ...
കമ്പനി ടൈം കഴിഞ്ഞ് ഞാന്‍ എന്‍റെ തകര കൊട്ടാരത്തിലേക്ക് അക്കയെയും കുഞ്ഞിനേയും കൂട്ടി ... വൈകിട്ട് വയറു നിറച്ചു ആഹാരം കഴിക്കുമ്പോള്‍ അക്കയുടെ കണ്ണ് നിറഞ്ഞത് ഞാനാദ്യമായി കണ്ടു .... പാലിന് കരഞ്ഞ കുഞ്ഞിനു ബ്ലൌസ് പൊക്കി മുലയെടുത്തു കൊടുക്കുമ്പോള്‍ ഞാന്‍ കാണുന്നെന്ന വിചാരമോ മടിയോ ആ കണ്ണുകളില്‍ ഞാന്‍ കണ്ടില്ല ... വൈകുന്നേരം കണ്ട ദൈന്യതയും അവിടെ ഇല്ലായിരുന്നു പകരം സുരക്ഷിതമായൊരു സ്ഥലത്ത് എത്തിയതിന്റെ ധൈര്യം
" തമ്പി ...... ഒരു ടീക്കട ഏതാവത് പോടണം.." കുഞ്ഞിനെ എന്‍റെ കൈലി മുണ്ട് കൊണ്ട് തോട്ടില്‍ കെട്ടി യുറക്കിയിട്ട് , പുറത്തു റോഡിലേക്ക് നോക്കി നിന്ന എന്റെയടുത്ത് വന്നു താഴെ റോഡിലൂടെ ചീറി പായുന്ന വണ്ടികളെ നോക്കി അക്ക പറഞ്ഞു ... ഞാനും അതിനെ പറ്റി ചിന്തിക്കാതിരുന്നില്ല ...
" ഇത് പുടി തമ്പി ... എന്‍ കയ്യിലെ ഇത് മട്ടും താനിരുക്ക് ... അഡ്വാന്‍സ് കൊടുക്കലാം" ഒരു നേരിയ മാല കഴുത്തില്‍ കിടന്നത് ഊരി തന്നിട്ട് അക്ക ചിരിച്ചു ... കല്യാണത്തിന് കാണുമ്പോള്‍ ഉണ്ടായിരുന്ന വളയോ മാലയോ ഒന്നും ആ ദേഹത്തില്ല.... എന്തിനു ... അക്കയുടെ ഐശ്വര്യം ആയിരുന്ന ആ മൂക്കുത്തി പോലും ...
' ഇപ്പൊ വാണാ അക്കാ ... തെവയാനാ നാന്‍ കേക്കരെന്‍ ..." മാല തിരിച്ചു കൊടുത്തെങ്കിലും അക്കയത് വാങ്ങിയില്ല ... തകര മറച്ച മുറിയില്‍
💬 Comments
View all comments