Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
കാര്‍ട്ടന്‍ നിരത്തിയിട്ട് കൊടുത്തതില്‍ കിടന്നു അക്കയന്നു സുഖമായി ഉറങ്ങി
" റൊമ്പ നാളുക്കപ്പുറം നല്ലാ തൂങ്കിട്ടെ ..." അടുത്തുള്ള ടീക്കടയില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്‍റെ മനസും കുളിര്‍ന്നു ...
അക്കയെ മുകളില്‍ നിര്‍ത്തിയിട്ട് ഞാന്‍ ജോലി ചെയ്തു ... കമ്പനി മുതലാളി .. ഒരു പാവം അണ്ണാച്ചി .. അയാള്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു ... അയാളാണ് അവരുടെ ഒരു പഴയ കെട്ടിടത്തെ പറ്റി പറഞ്ഞത് ... അന്നുച്ചക്ക് ആ കെട്ടിടം പോയി നോക്കി .. താഴെ ഒരു പലക തട്ടികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടമുറിയും, അതിനു പിന്നില്‍ അത്യാവശ്യം സാധനങ്ങള്‍ വെക്കാവുന്ന ഒരു മുറിയും ചെറിയ ഇടനാഴിയിലൂടെ ചെന്നാല്‍ രണ്ടു മുറിയുള്ള വീടും ... അവിടെ ആളില്ലെങ്കിലും കട ഇപ്പോള്‍ ഒരാള്‍ നടത്തുന്നുണ്ട് ... അവരെ മാറ്റി തരാമെന്ന് പറഞ്ഞാണ് എന്നെ പറഞ്ഞു വിട്ടത് .. മുകളിലെ നിലയില്‍ മൂന്നു മുറികള്‍ ഉണ്ട് ... എല്ലാം ഫുള്‍ ആണ് ...
വൈകിട്ട് അക്കയെ കൊണ്ട് പോയി കാണിച്ചു ... ഇത് ധാരാളം മതിയെന്ന് അക്ക പറഞ്ഞതോടെ അണ്ണാച്ചിയെ കാര്യങ്ങള്‍ ധരിപ്പിച്ചു ... അന്ന് വൈകിട്ട് മാല പണയം വെച്ചതും , എന്‍റെ ഒരു മാസത്തെ ശമ്പളം അഡ്വാൻസ് ആയി എഴുതിയെടുത്തതും ആയി കുറച്ചു പൈസ കൊണ്ട് അണ്ണാച്ചിയെ പോയി കണ്ടു ... അക്കയുടെ ഒപ്പ് പത്രത്തില്‍ വാങ്ങി , അടുത്ത ആഴ്ച മുതല്‍ താമസവും കച്ചവടവും ചെയ്തോളാന്‍ സമ്മതവും വാങ്ങിയിറങ്ങി ...കൊടുത്ത പൈസ അക്കയുടെ കയ്യില്‍
💬 Comments
View all comments