0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

കൊടുത്തു അണ്ണാച്ചി " നീ ബിസിനെസ് പണ്ണുങ്കമ്മാ...കൊഞ്ചം കൊഞ്ചമാ തിരുപ്പി തന്നാല്‍ പോതും അമ്മാ " എന്ന് പറഞ്ഞപ്പോള്‍ അക്കയുടെ കണ്ണുകള്‍ നിറഞ്ഞില്ല ... എന്‍റെ കണ്ണുകള്‍ നിറഞ്ഞു ...

ആ ഞായറാഴ്ച ആയപ്പോള്‍ ഞാനും അക്കയും കൂടി പോയി കടയും വീടും വൃത്തിയാക്കി ... ഉച്ച കഴിഞ്ഞു ചെറുതായി ഒന്ന് പെയിന്റടിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാം ഭംഗിയായി ... പുറത്തു നിന്നാരെയും വിളിച്ചില്ല ... പക്ഷെ , ഉച്ച കഴിഞ്ഞു എന്നെ അന്വേഷിച്ചു റൂമില്‍ വന്ന കാളി വിവരം അറിഞ്ഞു ഞങ്ങളുടെ കൂടെ കൂടി ...

തിങ്കളാഴ്ച ഉച്ച വരെ കമ്പനിയില്‍ നിന്ന് ലീവെടുത്തു, കാളിയുടെ മസ്ദയില്‍ മാര്‍ക്കറ്റില്‍ ഒക്കെ പോയി അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ മേടിച്ചു ... പിറ്റേ ദിവസത്തേക്കുള്ള മാവും ഒക്കെ ..

അന്നുച്ച കഴിഞ്ഞു അക്ക കച്ചവടം തുടങ്ങി ... പിറ്റേന്ന് മുതല്‍ രാവിലെ ഇഡ്ഡലിയും ദോശയും , വൈകിട്ട് ബജി പോലെ ചെറിയ പലഹാരങ്ങളും ..പിന്നെ കടയില്‍ അല്ലറ ചില്ലറ സാധനങ്ങള്‍ ഒക്കെ ആയി തുടക്കം കുറിച്ചു.രാവിലെ ഇഡ്ഡലി , ദോശ കാണും .. അല്‍പസ്വല്‍പം മുറുക്കാന്‍ സാധനങ്ങളും ...അത്രക്കുമേ പൈസ തികഞ്ഞിരുന്നുള്ളൂ .. ഇനി കിട്ടുന്ന മുറക്ക് സാധനങ്ങള്‍ എടുത്താല്‍ മതിയല്ലോ ... ചെറിയ റാക്കുകള്‍ പഴയ ആള്‍ക്കാര്‍ ഇട്ടിട്ടു പോയതുണ്ട് .. പോളിഞ്ഞതെങ്കിലും തത്കാലം ഉപയോഗിക്കാം .

മൂന്നാല് മാസങ്ങള്‍ കഴിഞ്ഞു പോയി .. അണ്ണാച്ചി വിളിച്ചൊരു ദിവസം അക്ക താമസിക്കുന്ന ബില്‍ഡിങ്ങ് വില്‍ക്കുന്ന കാര്യം പറഞ്ഞു ... കേസില്‍ പെട്ടു കിടക്കുകയായിരുന്ന ആ കെട്ടിടം

💬 Comments

View all comments