Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
കുഞ്ഞിനെ ഉറക്കാന്‍ കിടത്താറു, വൈകിട്ട് കട അടക്കുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് പോരും ,
" നീ മുകളിലേക്ക് ആയി അല്ലെ ... ഞാന്‍ പറയാനിരിക്കുവായിരുന്നു... സരോനെ നീ നോക്കികൊള്ളും എന്നെനിക്കറിയാം "
ഞാനൊന്നും മിണ്ടിയില്ല ...അവനെന്‍റെ കയ്യിലെക്കാ മൂക്കുത്തി തന്നു
" ലാസ്റ്റ് ഫീസ് കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോ ഊരി പോയെന്നു പറഞ്ഞു അവളൂരി തന്നതാടാ ഈ മൂക്കുത്തി ... ഇതാവുമ്പോ അപ്പാവും അമ്മാവും ഒത്തിരി വഴക്കു പറയുവേലല്ലോ... അന്ന് തന്ന മൂക്കുത്തിയുടെ വില ഇതിനുണ്ടോ എന്നറിയില്ല ... നീ ഇതവള്‍ക്ക് കൊടുക്കണം ... നീ സരോടെ കാര്യം പറഞ്ഞെ പിന്നെ ശെരിക്കൊന്നുറങ്ങിയിട്ടില്ലടാ ..."
അവന്‍റെ മനസൊന്നു ശാന്തമാക്കാന്‍ വേണ്ടി ഞാന്‍ അവനെ വിളിച്ചു പുറത്തിറങ്ങി .. അവന്‍ റോഡിലെക്കിറങ്ങിയപ്പോള്‍ ഞാന്‍ അവന്‍ തന്ന മൂക്കുത്തി അക്കയുടെ കയ്യില്‍ കൊടുത്തു
" വാണാ തമ്പി "
" അക്ക ഇത് പോട് ...അവന്‍ അഴുതിട്ടെയിരുക്കെ "
" നാന്‍ ഒന്നുമേ സോല്ലല തമ്പി .. നാന്‍ അവരുക്ക് എന്ന സെയ്തെ ... അവര് ഇവ്വളവു സെഞ്ചിട്ടും... ഇതവുത് ഞാന്‍ അവരുക്ക് ഗിഫ്ടാ ..." അക്ക മൂക്ക് പിഴിയാന്‍ തുടങ്ങി ..
" കരയാതെടി പുണ്ടച്ചി മോളെ ... നീയെനിക് ഒന്നും തന്നില്ലേ ... ഇതെന്‍റെ അല്ലേടി ... നീ പറഞ്ഞില്ലേലും ഇവള്‍ടെ മുഖത്ത് നോക്കിയാ നാട്ടുകാര് മൊത്തം പറയൂല്ലോടി ഇതെന്‍റെ കുഞ്ഞാന്നു ... നീ ...നീ പറയടാ ബാസ്റിന്‍ ..ങേ ... ഇതെന്‍റെ കുഞ്ഞല്ലേ ?' പറ .." റോജി എപ്പോള്‍ അങ്ങോട്ട് വന്നെന്നു എനിക്കറിയില്ല ...
💬 Comments
View all comments