Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
ആമാ ..സാര്‍ ... "
" ടൈം ഇല്ല കാളി ... നാളേക്ക് കാലയിലെ സ്റ്റാര്‍ട്ട് പണ്ണണം ... രണ്ടു നാളുക്കുള്ളെ എല്ലാമേ മുടിച്ച്‌കട ഓപ്പന്‍ പണ്ണണം "
കാളിക്ക് മനസിലായില്ല റോജി സരോജ അക്കയുടെ കടക്ക് വേണ്ടി എന്തിനാണ് ഇത്രയും ചെയ്യുന്നതെന്ന് ... പക്ഷെ അവന്‍ ചോദിച്ചുമില്ല
ഞാന്‍ കാളിയോട് കണക്കു നോക്കുന്ന കടയിലേക്ക് വിടാന്‍ പറഞ്ഞു ... ഒരു ഫാന്‍ വാങ്ങുകയായിരുന്നു ലക്ഷ്യം.
അവിടെ ചെന്നപ്പോള്‍ റോജി പിന്നെയും അമ്പരപ്പിച്ചു .. അക്കാലത്ത് അല്‍പം ചിലവുള്ള ഫ്രിഡ്ജ് കൂടി അവന്‍ അക്കയുടെ കടയിലേക്ക് ഓര്‍ഡര്‍ ചെയ്തു , കൂടെ എനിക്കൊരു ഫാനും ...
" ബാസെ ... കാളിയുമായി ആദ്യം കൂടുന്നതല്ലേ ... നമുക്കൊരു ഷെയര്‍ അടിക്കാം .. ഒത്തിരി നാളായി "
കാളി നേരെ സന്തോമിലെക്കാണ് വണ്ടി വിട്ടത് .. ലൈറ്റ് ഹൌസിന്റെ പുറകിലൂടെ മീന്‍ മാര്‍ക്കറ്റിന്റെ അതിലെ അവന്‍ വണ്ടിയോടിച്ചു .. മീന്‍ മണക്കുന്ന വഴിയും പിന്നിട്ടു മസ്ദ, ബീച്ചിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ കുറെ ദൂരം മുന്നോട്ടു പോയി .
" സാര്‍ .. ഫൈവ് മിനുട്ട് ...ഇതോ വരേ " കാളി റോഡിനപ്പുറത്തുള്ള ഹൌസിംഗ് കോളനിയിലേക്ക് കയറി .. ഇടയ്ക്കു സര്‍ക്കാര്‍ വക വലിയ കെട്ടിടവും , അതിനു കീഴെ ഓലമേഞ്ഞ കുടിലുകളും ...
" അവന്‍ എങ്ങോട്ട് പോയതാടാ ബാസെ?"
" വീട്ടിലെക്കണന്നു തോന്നുന്നു .. ഈ ഭാഗത്തെങ്ങാണ്ടാ അവന്‍റെ വീടെന്നു ഇടക്ക് പറഞ്ഞതായി ഓര്‍ക്കുന്നു "
" പാവം ..സരോ ... " റോജി വിഷമിക്കുന്ന മൂടിലാണെന്ന്
💬 Comments
View all comments