Chapter Title : പ്രകാശം പരത്തുന്നവള് - സരോജ [മന്ദന്രാജ]
" വാടാ ...ഒന്ന് നടന്നിട്ട് വരാം " റോജി പായ വാങ്ങി കട്ടിലില് ഇട്ടിട്ടു എന്റെ കയ്യില് പിടിച്ചു .. വിജനമായ വഴി , ഇടക്കിടക്ക് ചില സൈക്കിള് റിക്ഷ പോകുന്നുണ്ട് ...കാലിയായ ഒരു സൈക്കിള് റിക്ഷ വന്നപ്പോള് റോജി കൈ കാണിച്ചു
" അണ്ണാ ... ലസ് കോര്ണറിലെ വിടുങ്കെ" റിക്ഷ നിര്ത്തുന്നതിനു മുന്പേയവന് ചാടി കയറി
" ഇനിയെന്നാ ഇങ്ങോട്ടെന്നു അറിയില്ല .... ഞാനൊന്നു സെറ്റിലാകട്ടെ .... നിനക്കെന്തെലും ചെയ്യാം ഞാന് ... നിന്നെ കൊണ്ട് പോകണം എന്നുണ്ട് ...പക്ഷെ നീയിവിടെ ഉള്ളപ്പോള് എനിക്കൊരു ധൈര്യമാ ... ... നീയോര്ക്കുന്നുണ്ടോ രാത്രികളില് നമ്മള് എത്രയോ പ്രാവശ്യം കൊതുക് കടി ഭയന്ന് ഇതിലെ നടന്നിട്ടുണ്ട് ... ഉറക്കം വരുമ്പോഴല്ലേ തിരിച്ചു പോകാറ്...ഈ നഗരം എന്തോ മനസില്നിന്നും മായുന്നില്ല ... ഇപ്പൊ നീയുണ്ട് ..സരോയുണ്ട് .. സമയം കിട്ടുമ്പോഴെല്ലാം ഞാന് ഓടി വരും ഇങ്ങോട്ട് ..""
" അനിയത്തീടെ കല്യാണം കഴിഞ്ഞാല് ഞാന് ഇവിടെയുണ്ടാകുമെടാ ....നാട്ടില് ചെന്നിട്ടു എന്ത് ചെയ്യാനാ ..."
" ഹ്മ്മം ... അതും എന്റെ മനസിലുണ്ട് ..... ബാവയും ഒന്നുമായില്ല ... അവനിപ്പോ പഴയ ഒരു ബൈക്കും വാങ്ങി മാര്ക്കറ്റ് ചെയ്യുവാ സ്വന്തമായി ... ആ കമ്പനി ചെന്നൈയില് ആണെങ്കില് കുറച്ചു കൂടി ഡെവലപ് ആയേനെ ...ഞാനവനോട് പറഞ്ഞതാ ..."
"ഹ്മ്മം ..."
" അണ്ണാ ... അന്ത പൂക്കട പക്കത്ത് നിര്ത്തുങ്കോ ..." വഴിയില് ഉന്തുവണ്ടിയില് പൂക്കളും പഴങ്ങളും ഒക്കെ വില്ക്കുന്ന സ്ഥലം കണ്ടപ്പോള് റോജി പറഞ്ഞു ... അഞ്ചു മുഴം
💬 Comments
View all comments