Chapter Title : പ്രകാശം പരത്തുന്നവള് - സരോജ [മന്ദന്രാജ]
മുല്ലപ്പൂവും കുറച്ച് മഞ്ഞപ്പഴവും ,മുന്തിരിയും ഒക്കെയവന് വാങ്ങി വണ്ടിയില് കയറി
" സാര് ... ഇങ്കെ വിട്ടാ പോതുമാ ?"
റിക്ഷാകാരന് തിരിഞ്ഞു
" തിരുപ്പി പോലാം അണ്ണാ "
വഴിയില് വൈന്ഷോപ്പ് കണ്ടപ്പോള് അവനിറങ്ങി .. ഞാനും ... അവിടുന്ന് അല്പം നടക്കാനേ ഉള്ളൂ വീട്ടിലേക്ക് ...റിക്ഷാകാരനു പൈസ കൊടുക്കാതെ അവന് വൈന് ഷോപ്പിലേക്ക് കയറിയപ്പോള് നടക്കാമല്ലോ എന്ന ചിന്തയില് ഞാന് പൈസ കൊടുത്തു .. അയാള് ചില്ലറ തപ്പി കൊണ്ടിരുന്നപ്പോഴേക്കും അവനെത്തി
" നീയെത്രയാടാ കൊടുത്തെ ?"
" ഇരുപത് ... പതിനഞ്ചാ പറഞ്ഞെ "
" അണ്ണാ ...ബാലന്സ് വെച്ചുക്കോ " റോജി , കയ്യിലിരുന്ന മുന്തിരിഅടങ്ങിയ കവറില് , ഒരു പൈന്റുമിട്ട് അയാളുടെ കയ്യിലേക്ക് കൊടുത്തു ... അയാളുടെ കണ്ണ് മിഴിഞ്ഞു
"അയാളെ എനിക്കറിയാടാ ... പണ്ട് ഞാനും ബാവയും അടിക്കാന് കേറുമ്പോ പുള്ളീം കാണും ... കയ്യിലൊരു മുന്തിരിപാക്കറ്റും .. കുറഞ്ഞ ഒരു 90 വാങ്ങി അടിച്ചിട്ട് ആരെയും നോക്കാതെ റിക്ഷേം ചവിട്ടി പോകും ... ഇത്രേം അദ്വാനിച്ചിട്ടു രാത്രി രണ്ടെണ്ണം അടിക്കണോന്നു ആര്ക്കേലും ആഗ്രഹം കാണാതിരിക്കുമോ ?'"
റോജി നീട്ടി വലിച്ചു നടന്നോണ്ട് കവറില് ഉണ്ടായിരുന്നു ബിയറിന്റെ അടപ്പ് കടിച്ചു പൊട്ടിച്ചു എനിക്ക് തന്നു
" നിനക്ക് വേണ്ടേ ..."
" ലാസ്റ്റ് ഒരു കവിള് തന്നാല് മതി "
ബിയര് തീര്ന്നപ്പോഴേക്കും ഞങ്ങള് വീടെത്തിയിരുന്നു , അവസാന മടക്ക് കുടിച്ചിട്ട് റോജി കുപ്പി അപ്പുറത്തെ വേസ്റ്റ്കുപ്പയിലെക്ക് കുപ്പിയെറിഞ്ഞിട്ട് അകത്തേക്ക് കയറി .. ഞങ്ങള് ഉള്ളില് കയറിയപ്പോള് അക്ക
💬 Comments
View all comments