0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.8K

പാക്കറ്റില്‍ സാധനങ്ങള്‍ എല്ലാം തന്നെ കൊടുക്കാവുന്ന രീതിയില്‍ , അത് പുറത്തെ സ്ഥലത്തും അകത്തെ മുറിയില്‍ രണ്ടു മേശയും കസേരകളും രാവിലെ ബ്രേക്ക്ഫാസ്റ്റ് കൊടുക്കാവുന്ന രീതിയില്‍ ..പണ്ട് അക്കയുടെ വീട്ടില്‍ നടത്തിയിരുന്ന പോലെ തന്നെ കുറച്ചു കൂടി സാധന്നങ്ങള്‍ ഒക്കെയായി .

കാളി അതിനകം പോയി അയ്യരെ ഏര്‍പ്പാടാക്കിയിരുന്നു ..പൂജ കഴിഞ്ഞയുടനെ എല്ലാവര്‍ക്കും ഓരോ ചായയും വടയും ഫ്രീ ... അത് കഴിഞ്ഞയുടനെ റോജി ഇറങ്ങുവാന്‍ തയ്യാറായി ... അക്കയെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തപ്പോള്‍ റോജി കരഞ്ഞിരുന്നു , അക്കയവനെ ചിരിയോടെയാണ്‌ യാത്രയാക്കിയത്

" ബാസെ .... നീ സരോയെ പറ്റിയെഴുതിയത് ഞാന്‍ കണ്ടു ... നന്നായിരിക്കുന്നെന്നു പറയാന്‍ പറ്റില്ല ... കാരണം നിനക്ക് തന്നെയറിയാല്ലോ...എനിക്ക് തന്നെ ഒരത്ഭുധം ആണ് സരോ ... നിന്റെ എഴുത്തല്ല ... അവളെ കുറിച്ച് നീ എഴുതിയത് പോരായെന്നൊരു തോന്നല്‍ "

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാളിയുടെ ഒട്ടോയിലിരുന്നു ബാവ പറഞ്ഞു . സത്യമാണ്.. ആദ്യമായി തന്‍റെ ശരീരം അനുഭവിച്ച , തന്നെക്കാളും നാലോ അഞ്ചോ വയസിനു ഇളപ്പമുള്ള തന്‍റെ പുരുഷനെ , അതും അവനെ ഒരു വിധത്തിലും ശല്യം ചെയ്യാതെ ജീവിക്കുന്ന അക്ക എനിക്കൊരു അത്ഭുതമായിരുന്നു ... എപ്പോഴും കൂടെയുണ്ടെങ്കിലും പരാതിയും പരിഭവവും തീരാതെ , ചെറിയ കാര്യത്തിനും വല്ലാതെ ദേഷ്യം പിടിക്കുന്ന , വാശി കാണിക്കുന്ന , പിണങ്ങുന്ന ഓരോ ഭാര്യമാരെയും ഓര്‍ക്കുമ്പോള്‍ സരോജാ അക്ക എല്ലാവര്‍ക്കും മീതെ പ്രകാശം പൊഴിച്ചു നില്‍ക്കുന്നു

" അടുത്തത് ആരെ പറ്റിയാ ബാസെ? നീയിത് ഏതു ബ്ലോഗിലാ അയക്കുന്നെ ? പച്ചയായ

💬 Comments

View all comments