0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

അവരെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ തമിഴിലേക്ക് ആക്കി കൊടുക്കാന്‍ പറഞ്ഞു ... അങ്ങനെ എഴുത്ത് തമിഴില്‍ ആക്കി , മലയാളത്തില്‍ എഴുതിയാലും അക്കാക്ക് വേണ്ടി തമിഴിലേക്ക് മാറ്റണമല്ലോ .,.. ഒരു നാള്‍ "മലര്‍" മാസികയില്‍ എന്‍റെ പേരും കഥയും വന്നത് കാണിച്ചാണ് അക്ക എന്നെ ആദ്യം തോല്‍പ്പിച്ചത് ... അങ്ങനെ ചെറുതെങ്കിലും അടുത്ത വരുമാനവുമായി ..

എന്‍റെ അപ്പുറത്തെ മുറിയില്‍ രണ്ടു പേരായിരുന്നു താമസം . കര്‍ണാടകക്കാര്‍ .. കന്നഡ അത്ര വശമില്ലാത്തത് കൊണ്ട് അവരുമായി അത്ര സമ്പര്‍ക്കം ഇല്ലായിരുന്നു ... ലോഡ്ജില്‍ ഏറെയും മലയാളികള്‍ ആയതു കൊണ്ടാവും അവര്‍ വേറെ താമസം ശെരിയായപ്പോള്‍ അങ്ങോട്ട്‌ മാറി ...ഒരാഴ്ച കഴിഞ്ഞപ്പോള്‍ പകരം അവിടെ രണ്ടു പേര്‍ വന്നു ...ഇരുനിറമുള്ള , നല്ല പൊക്കവും , അതിനൊത്ത് തടിയുമുള്ള കോഴിക്കോടുകാരന്‍ ഇസഹാക്ക് ബാവയും , പിന്നെ വെളുത്തു സുന്ദരനായ വെള്ളാരം കണ്ണുള്ള റോജര്‍ മാത്യുവും ... കഞ്ഞിരപ്പള്ളിയിലെ പ്ലാന്റര്‍ മാത്യുവിന്‍റെ മകന്‍ ... അവനെന്താണ് ഈ ഇടുങ്ങിയ ലോഡ്ജില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ... റോജി എന്നെക്കാള്‍ അല്‍പം ഇളയതാണ് ... പ്രീഡിഗ്രി കഴിഞ്ഞു വിവിധ കോഴ്സുകള്‍ പ്ലാന്‍ ചെയ്ത് വന്നതാണ് ..നാട്ടില്‍ എന്തൊക്കെയോ കോഴ്സിനു പോയിട്ടുമുണ്ട് . മുഴുവന്‍ സമയ കോഴ്സും , ഈവനിംഗ് കോഴ്സും ഒരേസമയം ചെയ്യുന്നു ... അവന്‍റെ കൂടെ പ്ലാസ്റിക് എഞ്ചിനീയരിംഗ് പഠിക്കുന്നതാണ് ഇസഹാക്ക് ബാവ ... കോഴ്സ് തുടങ്ങിയിട്ടൊരു മാസമായി കാണും ... അല്‍പം കൂടി ബജറ്റ് കുറഞ്ഞ താമസത്തിനുള്ള അന്വേഷണത്തിലാണ് അവര്‍ ഈ ലോഡ്ജില്‍ എത്തിയത് ... ആ മുറിയില്‍ രണ്ടു

💬 Comments

View all comments