0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

അടുത്തേക്ക് നീങ്ങി

ഷഹാന റോഡിൽ നിന്നുള്ള വഴിയിലൂടെ ആ കിണറിന്റെ അരികിലേക്ക് നടന്നു. ആ ചെറുപ്പക്കാരൻ അതോന്നുമറിയതെ കണ്ണുമടച്ചു പാടുകയാണ്.

പ്രാണ് .....നാഥ് ...... ആനാഥ് സകെ... പ്രാണ് .....നാഥ് ...... ആനാഥ് സകെ... പ്രാണ് .....നാഥ് ...... ആനാഥ് സകെ... ദീൻ ....ധരദ്‌....നിൽഹാൽ ...

ഗസൽ തീർന്നതും അയാൾ നോക്കിയത് ഷഹാന യുടെ മുഖത്തേക്ക്. അയാൾ ഷഹാനയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി ...മുഖത്തൊരു പുഞ്ചിരി വിടർന്നു . പെട്ടന്നയാൾ പോക്കറ്റിൽ നിന്നൊരു സിഡി എടുത്തവൾക്ക് നേരെ നീട്ടി

"" ഓ.... സോറി മാം..... ഞാനിന്ന് രാവിലെ.... സോറി.... വെരി സോറി""

"" പാട്ട് നന്നായിരുന്നു.കേട്ടോ....ഞാനാണ് സോറി പറയേണ്ടത്.... ഞാനാണ് അല്പം ഹാഷ് ആയി പെരുമാറിയത്.... അയാം സോറി...... ഞാൻ ഷഹാന""

"" സോറി.. മാഡത്തോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു.... ഇനി കാണുമ്പോൾ ഈ സിഡി തരണമെന്ന് കരുതി ഇരുന്നതാ " അയാൾ ചിരിച്ചു കൊണ്ട് സിഡി അവൾക്ക് നീട്ടി. "' ഞാൻ ഋഷി..... ഋഷികേശ് .""

"' വേണ്ട ..ഋഷി തന്നെ . വെച്ചോ ... ഇനി കേൾക്കണമെന്ന് തോന്നുമ്പോൾ പാടിച്ചു കേട്ടോളാം "' ഷഹാന ചിരിച്ചു .

ഋഷി അവളെ നോക്കി പുഞ്ചിരിച്ചു .

"' ഇവിടെ ?'' ഋഷി അവളെ നോക്കി .

"' എന്റെയൊരു ഫ്രണ്ടിന്റെ വീടിവിടെയടുത്താണ് ..അവിടെയൊരു ഫങ്ക്ഷൻ അതിനു വന്നതാ ....... ...ഞങ്ങൾ പതിയെ കാഴ്ചകൾ ഒക്കെ കണ്ടു വരികയായിരുന്നു ... അത് കൊണ്ട് ഋഷിയുടെ മനോഹരമായ പാട്ട് കേൾക്കാൻ പറ്റി "'

"' അത്രക്കൊന്നുമില്ല ""

""

💬 Comments

View all comments