Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
സാവധാനം ഡ്രൈവ് ചെയ്തു.
നഗരത്തിന്റെ തിരക്കിൽ നിന്നും മാറിയുള്ള വളരെ മനോഹരമായ ഭൂപ്രകൃതി രണ്ട് പേരുടെയും മനസുകളെ കുളിരണിയിച്ചു.
" ഹേ.... ഹേ....ഹേ.... ഹേ...."" ഒരു പാട്ടിന്റെ ഈണം കേട്ട് ഷഹാന അച്ചുവിന്റെ കയ്യിൽ തൊട്ടു.
"" ഞാനും കേട്ടു ആ പാട്ട്.... നിനക്ക് വീണ്ടും തുടങ്ങിയോ""
"" അല്ലെടി.... അതിന്നാ കേട്ട ഗാസലിന്റെ തുടക്കമാ....ആരാണെങ്കിലും .നന്നായി പാടുന്നു...""
"" ഹേ.........ഗോവിന്ദ്.......... ഹേ...... ഹോപാൽ.
ഹേ... ഗോവിന്ദ്....... ഹേ.... ഗോപാൽ.""
ഗാസലിന്റെ തുടക്കം കേട്ടതും ഷഹാന നാലുപാടും നോക്കി. അച്ചു കാറോതുക്കി.. രണ്ടുപേരും ഇറങ്ങി.
"' മനോഹരമായി പാടുന്നുണ്ടല്ലോ ഷാഹി ...നല്ല ശബ്ദവും ... ആരാ അത് ?'' അച്ചു പറഞ്ഞപ്പോൾ ഷഹാന ആ ഗസലിന്റെ ഉറവിടം തേടി ചുറ്റും പരതുകയായിരുന്നു .
റോഡിനിരുവശത്തും ഗോതമ്പ് പാടങ്ങളുടെ മനോഹാരിത .. തൊട്ടടുത്തുള്ള ഗോതമ്പുപാടത്തിൽ റോഡിൽ നിന്നല്പം മാത്രം മാറിയുള്ള ഒരു കിണറിന്റെ അരികിലിരുന്ന പാടുന്ന യുവാവ്....ആ കിണറിന്റെ ഭാഗത്തു മാത്രം മരങ്ങളുണ്ട് .. പിന്നെയും തുടങ്ങുന്നു ഗോതമ്പു പാടങ്ങൾ . . അയാളുടെ സൈഡ് വ്യൂ കണ്ട ഷഹാന സാകൂതം നോക്കി.....
ഇത്? ഇത്....അയാളല്ലേ ... അതേ... അയാൾ തന്നെ.... ഇന്ന് രാവിലെ കണ്ട ആ ചെറുപ്പകാരൻ.
തന്നോടുള്ള അയാളുടെ പെരുമാറ്റം അവളുടെ മനസ്സിൽ നിറഞ്ഞതും ഷഹാന പിന്നോക്കം മാറി ... അപ്പോഴും തുടരുന്ന ആ ഗസലിന്റെ വശ്യതയിൽ ഷഹാന പിന്നെയും അവിടെ നിന്നു ... അയാൾ എല്ലാം മറന്നു പാടുകയാണ് ... മനോഹരമായ ശബ്ദം ... ഷഹാന .. അവളറിയാതെ തന്നെ അവളുടെ പാദങ്ങൾ അയാളുടെ
💬 Comments
View all comments