0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 940

ആങ്ങളയാ ... അയാളുടെ 'അമ്മ പഞ്ചപാവം . മകനെന്നു വെച്ചാൽ ജീവനാണ് .. അത് പോലെ സഹോദരിമാർക്കും . പലപ്പോഴും പല സ്വഭാവമാ ആൾക്ക് . ആ 'അമ്മക്ക് അത്കൊണ്ട് വളരെ വിഷമം ആണ് . "''

കേട്ട് കഴിഞ്ഞപ്പോൾ ഷഹാനക്കതു വിശ്വസിക്കാൻ ആയില്ല . അത്രയും സുമുഖനായൊരു ചെറുപ്പക്കാരൻ . നല്ലപോലെ പാടുന്ന ആൾ ..അയാൾക്കങ്ങനെ ഒരു മുഖം ഉണ്ടെന്നു അവൾക്കൊരിക്കലും ഉൾക്കൊള്ളാൻ ആയില്ല . അയാളെ കുറിച്ച് കൂടുതലായറിയാൻ അവൾ ആഗ്രഹിച്ചു

അവിടെ നിന്ന് മടങ്ങുമ്പോൾ , രാവിലെ ആ മ്യുസിക് സെന്ററിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായിരുന്ന ഋഷിയുടെ ദേഷ്യമുള്ള മുഖം ആയിരുന്നില്ല ..അൽപം മുൻപ് അവളോട് പുഞ്ചിരി തൂകി സംസാരിച്ച മുഖം ആയിരുന്നു മനസിലേക്ക് വന്നത്

, ആ ഗാംഭീര്യശബ്ദത്തിൽ ഉള്ള ആ ഗസലും . ഇനിയെങ്ങനെ അയാളെ കാണും ?

അടുത്തയാഴ്ച പതിവ്പോലെ വീക്കെൻഡിൽ ഷഹാന ഷോപ്പിംഗിനായി ഇറങ്ങി . എന്നത്തേയും പോലെ പുതിയ പാട്ടുകൾ ഉണ്ടോയെന്നെയറിയാനായി അവൾ ഷോപ്പിംഗിനിടയിൽ ആ മ്യൂസിക് ഷോപ്പിൽ കയറിയതും താൻ തേടി നടക്കുന്നയാൾ അവിടെ നിൽക്കുന്നത് കണ്ടു . ഋഷി !!!!!

"' ഹലോ .... അറിയുമോ ?''

പക്ഷെ ഋഷി അവളെ അത്ര പരിചയം കാണിച്ചില്ല ..

ഷഹാനയുടെ മനസിലേക്ക് കൂട്ടുകാരി പറഞ്ഞ കാര്യങ്ങളോടിയെത്തി . അവൾ അന്ന് പരിചപ്പെട്ടത് അയാളോട് പറഞ്ഞു . എന്നിട്ടും ഋഷിയുടെ മുഖത്ത് അധികമാറ്റങ്ങൾ ഉണ്ടായില്ല . എന്നാലും ഷഹാന വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല . അയാളെ പറ്റി കൂടുതലായറിയുവാൻ തന്നെ അവൾ തീരുമാനിച്ചു .

'' ഒരു കോഫി ആയാലോ ?''

"' സോറി, എനിക്കൽപം തിരക്കുണ്ട് "'

ഋഷി മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ ഷഹാനയുടെ മുഖം വിവർണ്ണമായി .

അപ്പോഴേക്കും ആ കടക്കാരൻ അങ്ങോട്ട് വന്നു . അവർ തമ്മിൽ സംസാരിക്കുന്നത് കണ്ട അന്നത്തെ പോലെ അനിഷ്ടസംഭവങ്ങൾ ഉണ്ടാവേണ്ട എന്നയാൾ കരുതിക്കാണും .

ഷഹാന അയാളോട് പുതിയ സിഡികൾ ഏതൊക്കെയാണെന്ന് ചോദിച്ചു . അവളുടെ ഇഷ്ടം നന്നായി അറിയാവുന്ന കടക്കാരൻ നാലഞ്ച് സിഡികൾ അവൾക്ക് നേരെ നീട്ടി .. ഋഷി അതിലേക്ക് ആകാംഷയോടെ നോക്കി . ഷഹാന അതിലെ ഒരു ഗാനം നേർത്ത ശബ്ദത്തിൽ മൂളി .

"' പാട്ടറിയുമോ .... "' ഋഷി അവളെ നോക്കി ചിരിച്ചു

"" പാട്ടിഷ്ടമാണ് "'

"" ഒരു കോഫി ആയാലോ ?''

💬 Comments

View all comments