0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

"' "' ഹ ഹ ഹ ....അതാണോ കാര്യം ? .... നീ വല്ലതും എടുക്ക് ...നല്ല വിശപ്പ് ...."'

"' പച്ചവെള്ളം തരില്ല നിനക്ക് ..... ഇന്നത്തെ ദിവസം മൊത്തം ബോറാക്കിയത് നീയാ .നീ കാരണം ആൾക്കാരുടെ ഇടയിൽ വരെ നാണം കെട്ടു "'

"' എന്താ ഷാഹി ..നീ കാര്യം പറ .."''

ഷഹാന രാവിലെ മുതൽ ഉണ്ടായത് പറഞ്ഞപ്പോൾ അച്ചു പൊട്ടിച്ചിരിച്ചു . അച്ചു എന്നു വിളിക്കുന്ന അർച്ചനയും കോളേജ് ലക്‌ചറർ ആണ് . യുപിയിൽ .

അല്പം നേരം സംസാരിച്ചിരുന്നപ്പോൾ ആണ് വിശപ്പിന്റെ വിളി വീണ്ടും വന്നത്

"" എടി ... വിശക്കുന്നുണ്ട് ... നീയിന്നെന്താ ഉണ്ടാക്കിയെ ? ബിരിയാണി വല്ലതുമാണോ ?'''

"' പിന്നെ ... ബിരിയാണി ....ഞാനിവിടെ തന്നെ ബിരിയാണി വെച്ചിട്ട് ആർക്ക് കഴിക്കാനാ ?''

"' ആർക്കറിയാം വല്ല ബോയ്‌ഫ്രണ്ടും ഉണ്ടോന്ന് ?''

"' അതിനു ഞാൻ അച്ചുവല്ല ""'

"' പോടീ .... പോടീ ...ഹ ഹ ഹ "'

ഒരു മോഡലിനെ പോലെ സുന്ദരിയായ അർച്ചനയുടെ പിന്നാലെ കുറെ പേരുണ്ട് . അത് പറഞ്ഞു കൂട്ടുകാർ അവളെ കളിയാക്കാറുണ്ട്താനും

"' ഇന്നൊരു അവധി ദിവസം ആയിട്ടു ശെരിക്കൊന്നുറങ്ങണം ... പിന്നെ ചെറിയ ഷോപ്പിംഗ് ..പുറത്തൂന്നു ഫുഡ് ...അതായിരുന്നു പ്ലാൻ ..... നീ വരുന്ന കാര്യം നേരത്തെ വിളിച്ചു പറഞ്ഞിരുന്നേൽ ബിരിയാണി ഉണ്ടാക്കാമായിരുന്നു ... ഇപ്പൊ വല്ല പിസ്സയോ മറ്റോ ഓർഡർ ചെയ്യട്ടെ "'

"' നല്ല വിശപ്പുള്ളപ്പോഴാ പിസ്സ ..... ഇപ്പൊ നല്ല സദ്യ

💬 Comments

View all comments