0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

ഉറങ്ങാൻ പോലും സമ്മതിക്കാതെ വിളിച്ചേഴുന്നേല്പിച്ചു..മറ്റുള്ളവരുടെ മുന്നിൽ നാണം കെടേണ്ടിയും വന്നു . രാവിലെ മുതൽ മനസിലുള്ള പാട്ടാണിത്. അതുണ്ടോ എന്ന് പലവട്ടം ഇയാളോട് ചോദിച്ചിട്ടുമുണ്ട് .. എന്നിട്ട് കൈവശം കിട്ടിയപ്പോൾ വേറെ ഒരാൾ കൊണ്ടുപോയിരിക്കുന്നു

ഷഹാന കടക്കാരനെയും ആ ചെറുപ്പക്കാരനെയും മാറി മാറി നോക്കിയിട്ട് കയ്യിലിരുന്ന സിഡി അവരുടെ മുന്നിലേക്കിട്ടിട്ട് പുറത്തേക്കിറങ്ങി നടന്നു..ആ ചെറുപ്പക്കാരൻ പുറകിൽ നിന്ന് എന്തോ വിളിച്ചു പറയുന്നത്ഷഹാന കേട്ടു .... അവൾ തിരിഞ്ഞു നോക്കിയില്ല .. പെണ്ണുങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവൻ . ഷഹാനക്ക് അയാളോടുള്ള ദേഷ്യം മുളപൊട്ടി

പിന്നെ മറ്റെങ്ങോട്ടും പോകാൻ താല്പര്യപെടാതെ ഷഹാന നേരെ ഫ്ലാറ്റിലേക്ക് മടങ്ങി .ബ്രെക്ഫാസ്റ്റും കഴിച്ചു വീണ്ടും ബെഡിലേക്ക് .... മ്യൂസിക് പ്ലെയറിൽ ഗാനമൊഴുകി .

"" ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ്ഹേ ഇഷ്ക്ക് കീജിയേ ഫയര്‍ സമജിയെ സിന്ദഗി ക്യാ ചീസ് ഹേ ""'

അൽപനേരം മയങ്ങിയതറിഞ്ഞില്ല , വീണ്ടും കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ഷഹാന കണ്ണ് തുറന്നത് ... പോയി വാതിൽ തുറന്നു . മുന്നിൽ ചിരിയോടെ അച്ചു . ഷഹാനക്ക് ദേഷ്യമാണ് വന്നത് . രാവിലെ കുത്തിപ്പൊക്കി ...ദേ ഇപ്പോഴും . അവൾ കയ്യിലിരുന്ന പില്ലോ എടുത്തു അച്ചുവിനെ അടിച്ചു .

"' ആഹാ .... കൊള്ളാലോ .... മാഡം ഇന്ന് ഭയങ്കര ദേഷ്യത്തിലാണല്ലോ ...ഇക്ക വല്ലതും പറഞ്ഞോ ?'' അടി വക വെക്കാതെ അച്ചു അകത്തേക്ക് കയറി

"' ദുഷ്ട ...ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന എന്നെ നീ കുത്തിപൊക്കി ...ഇപ്പൊ പിന്നെയും ....

💬 Comments

View all comments