Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
മനസിലോ കാതിലോ പതിഞ്ഞില്ല .താൻ തേടി നടന്ന ആ ഗസലിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ
"" ഇത് പാക്ക് ചെയ്‌തോളൂ " ആ ഗസൽ അവസാനിച്ചതുംഷഹാന സിഡി ഡ്രൈവിൽ നിന്നും സിഡി ഊരി അടുത്തു കിടന്ന കവറിലിട്ടു ഷോപ്പ് ഓണർക്ക് നീട്ടി..
"" ... അതെന്റെ സിഡി ആണ്..""
പുറകിൽ നിന്ന് ദേഷ്യപ്പെട്ടുള്ള സ്വരം കേട്ടപ്പോൾ ഷഹാന തിരിഞ്ഞു..
സുമുഖനായൊരു ചെറുപ്പക്കാരൻ .നല്ല പൊക്കം.. വെളുത്ത കളർ, അലസമായി കിടക്കുന്ന മുടി, തിളങ്ങുന്ന കണ്ണുകൾ, ഒന്നു രണ്ടു ദിവസം മാത്രം പഴക്കമുള്ള താടി മീശ.. മലയാളിയല്ല, ഒന്നെങ്കിൽ പഞ്ചാബി അല്ലെങ്കിൽ മറ്റേതെങ്കിലും നോർത്ത് ഇന്ത്യൻ വംശജൻ.
"" നിങ്ങൾ ഇതിന്റെ മറ്റൊരു പ്രിന്റ് എടുത്തോളൂ.....ഞാനിത് എടുത്തു പോയി"" ഷഹാന അയാളോട് പറഞ്ഞിട്ട് കടക്കാരന്റെ നേരെ പൈസ നീട്ടി...
" പറ്റില്ല..... അതെന്റെ ആണ്...ഞാൻ പറഞ്ഞിട്ട് പ്ലെ ചെയ്തത്..... നിങ്ങൾക്ക് വേണമെങ്കിൽ സിഡി ഓർഡർ ചെയ്യൂ... അതെനിക്ക് വേണം"" ആ ചെറുപ്പക്കാരൻ ഷഹാനയുടെ കയ്യിൽ നിന്നും സിഡി വാങ്ങാൻ തുനിഞ്ഞു...
ഷഹാനക്ക് ദേഷ്യം വന്നു. അവൾ സിഡി മുറുകെ പിടിച്ചു കടക്കാരനെ നോക്കി. അയാൾ ആകെ വിഷണ്ണനായി നിൽക്കുകയാണ്. ഷഹാന സ്ഥിരം കസ്റ്റമർ ആണ്. അവിടെ തന്നെ ആണ് പലവട്ടം ആ സിഡി തിരക്കിയിരുന്നതും
" സർ...." കടക്കാരൻ അയാളെ നോക്കി എന്തോ പറയാൻ തുനിഞ്ഞു.
"" എന്ത് പറഞ്ഞാലും എനിക്കാ സിഡി വേണം" അയാൾ തീർത്തു പറഞ്ഞു.
നാശം പിടിക്കാൻ... ഇന്ന് കണി കണ്ടതാരെയാണോ... ഷഹാന മനസിൽ പറഞ്ഞു..... അച്ചു... അവളെയാണ് ആദ്യം പറയണ്ടത്. ഒരവധി ദിവസം
💬 Comments
View all comments