Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
ഋഷി ഇങ്ങോട്ടു ചോദിച്ചത് കെട്ടവൾ ചിരിച്ചു ..
"' തീർച്ചയായും ."'
"' ഇത് പാക്ക് ചെയ്തോളൂ .. ഗിഫ്റ്റ് ആയി വേണം കേട്ടോ "' ഷഹാന തിരിഞ്ഞു കടക്കാരനോട് പറഞ്ഞു .അയാളത് വാങ്ങി പാക്ക് ചെയ്യാനായി പോയി
"' അതിലെ ഒരു പാട്ട് വളരെ നല്ലതാണ് "' ഋഷി ഷഹാനയോടു ആ പാട്ടുകളെ പറ്റി ആവേശത്തോടെ പറഞ്ഞു .. കടക്കാരൻ സിഡി പാക്ക് ചെയ്തു വന്നപ്പോൾ ഷഹാനയും ഋഷിയും ചിരകാല സുഹൃത്തുക്കളെ പോലെ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത് .
കഴിഞ്ഞയാഴ്ച കീരിയും പാമ്പിനെയും പോലെ ഇവിടെ നിന്ന് പോയ രണ്ടു പേർ അടുത്ത സുഹൃത്തുക്കളെ പോലെ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട കടക്കാരൻ വായ് പൊളിച്ചു . സംഗീതം മലയെയും അലിയിക്കുമെന്നൊരുപക്ഷേ ആ മ്യൂസിക് ഷോപ് നടത്തിപ്പുകാരനറിയില്ലായിരിക്കാം.
കോഫി തണുത്തുറഞ്ഞതറിയാതെ രണ്ടുപേരും സംഗീതത്തിന്റെ വഴിയേ ആയിരുന്നു . കർണ്ണാട്ടിക്കിലും ഫ്യുഷനിലുമുള്ള ഷഹാനയുടെ അറിവ് ഋഷിയെ വിസ്മയിപ്പിച്ചു . ഋഷി വാതോരാതെ സംഗീതത്തെ കുറിച്ചവളോട് സംസാരിച്ചു . പിരിയുമ്പോൾ ഋഷിയുടെ മുഖം മ്ലാനമായത് ഷഹാന ശ്രദ്ധിച്ചു . ഒത്തിരിയടുപ്പമുള്ള ഒരു സുഹൃത്ത് പിരിയുന്നത് പോലെയാണ് ഷഹാനക്കും തോന്നിയത് . വീണ്ടും അതെ സ്ഥലത്തു കണ്ടു മുട്ടാമെന്നു ഷഹാന പറഞ്ഞപ്പോൾ ഋഷിയുടെ മുഖത്തെ സന്തോഷം അവർണ്ണനീയമായിരുന്നു .
''' ഹേയ് ..ഋഷി ..ഒന്ന് നിന്നെ "' പുറകിൽ നിന്ന് ഷഹാനയുടെ വിളി കേട്ടപ്പോൾ അവൻ അടുത്തേക്ക് ഓടി വന്നു .
"' ഇത് ... ഇത് ഋഷിക്കായി വാങ്ങിയതാണ് "' മ്യൂസിക് സെന്ററിൽ നിന്ന് വാങ്ങിയ സിഡി ഗിഫ്റ്റ്
💬 Comments
View all comments