0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

പാക്കറ്റ് അവൾ ഋഷിയെ ഏൽപ്പിച്ചു . ഋഷിയുടെ മുഖം വിടർന്നു , പെട്ടന്നത് മ്ലാനമായി .

"' ഞാൻ ..ഞാനായിരുന്നു വാങ്ങി തരേണ്ടത് ... അന്ന് ഷഹാനയുടെ കയ്യിൽ നിന്ന് ആ സിഡി ബലമായി വാങ്ങിയില്ലേ ?''

"' അതിനെന്താ ... അത് പിന്നെ കണ്ടപ്പോൾ എനിക്കത് തന്നില്ലേ .. ഓർക്കുന്നില്ലേ അത് ... അന്ന് മുതൽ നമ്മൾ ഫ്രെണ്ട്സ് അല്ലെ "'

ഋഷി അതോർക്കുന്നപോലെ നിന്നപ്പോൾ ഷഹാനക്ക് മനസിലായി അന്ന് കണ്ടപ്പോൾ അവൻ അബ്നോർമൽ ആയിരിക്കണമെന്ന് .

"' നമ്മൾ ഫ്രെണ്ട്സ് ...അല്ലെ '"' ഋഷി ആലോചന വെടിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി .

"' അതെ ..ഫ്രെണ്ട്സ് ... ബൈ ഋഷി "'

"' അടുത്ത ആഴ്ച കാണില്ലേ ?'' പിന്നെയും ഋഷി ചോദിച്ചപ്പോൾ ഷഹാന വിരൽ ഉയർത്തി ഉറപ്പ് നൽകി .

അടുത്ത ആഴ്ച , വാരാന്ത്യത്തിൽ മ്യൂസിക് സെന്ററിന് മുന്നിലൂടെ കടന്നു പോയ ഷഹാന തന്നെയാരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി . ഋഷി മ്യൂസിക് സെന്ററിന്റെ അടുത്ത ഇടനാഴിയിൽ നിന്ന് അവളുടെ അടുത്തേക്ക് ഓടി വന്നു

"" എന്താ ഇന്ന് പാട്ട് ഒന്നും നോക്കുന്നില്ലേ ?''

"' അല്പം പർച്ചേസ് ഉണ്ട് ഋഷി ... തിരിച്ചു വരുമ്പോൾ കയറാമെന്ന് കരുതി "'

"' അപ്പോളത് വരെ ഞാനിവിടെ നിക്കണം അല്ലെ "' ഋഷി തന്നെയും കാത്തു നിൽക്കുകയായിരുന്നെന്ന് അവൾക്ക് മനസിലായി .

"' അതിനെന്താ ... ഋഷിക്കും എന്റെയൊപ്പം വരാമല്ലോ ."' അത് കേട്ട് ഋഷിയുടെ മുഖം പ്രസന്നമായി

"'

💬 Comments

View all comments