0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

വരട്ടെ "'

"' തീർച്ചയായും .... ബോറടിക്കില്ലെങ്കിൽ വന്നോളൂ "'

അവർ രണ്ടുപേരും കൂടെ നടന്നു നീങ്ങി . ഋഷിയെക്കുറിച്ചു കൂടുതൽ അറിയുകയായിരുന്നു ഷഹാനയുടെ ആവശ്യം ... അവൾ മെല്ലെ കുടുംബത്തെപ്പറ്റിയൊക്കെ ചോദിച്ചു തുടങ്ങി . അയാളുടെ മരിച്ചു പോയ സുഹൃത്തിനെപ്പറ്റി അവൾ മനപൂർവ്വം ചോദിച്ചില്ല . അതയാളുടെ മനസ്സിനെ വേദനിപ്പിക്കുമെന്നും , ചിലപ്പോൾ അയാളുടെ മൈൻഡ് മാറാനതു കാരണമായേക്കുമെന്നും സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന അവൾക്ക് നന്നായിയറിയാമായിരുന്നു .

വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും ഒക്കെയെടുത്തു അവർ ഒരു റെസ്റ്റോറന്റിൽ കയറി കോഫി കുടിക്കുന്നതിനിടെ ഋഷി ഷഹാനയോട് അവളുടെ കാര്യങ്ങൾ തിരക്കി .

താൻ വിവാഹിതയാണെന്ന് പറഞ്ഞപ്പോൾ ഋഷിയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിച്ചു .പെട്ടന്ന് മൂകനായ ഋഷിയുടെ മൂഡ് മാറ്റാനായി ഷഹാന വീണ്ടും ഗസലിനെയും പിന്നെ തന്റെ പ്രൊഫഷനെയും കുറിച്ച് സംസാരിച്ചു . ഋഷി പിന്നെയും പാട്ടിനെകുറിച്ചു വാചാലനായി ...

"' അടുത്ത ആഴ്ച വരില്ലേ ?''

പിരിയാറായപ്പോൾ ഋഷി അവളോട് ചോദിച്ചു .

"' അന്നത്തെ ആ പാട്ടെനിക്ക് വേണ്ടി പാടി തന്നാൽ തീർച്ചയായും വരാം "'

"' എത്ര ...എത്ര പ്രാവശ്യം വേണമെങ്കിലും പാടിത്തരാം ...വേണേൽ ഇപ്പോൾ "'

ഷഹാന അവന്റെ കയ്യിൽ പിടിച്ചു ...

"' ഈ തെരുവിൽ വെച്ച് വേണ്ട .... നമ്മൾ മാത്രമുള്ളപ്പോൾ മതി "'

ഋഷിക്ക് വളരെയേറെ സന്തോഷമായി ... അവനവളുടെ കൈ മുത്താനായി പൊക്കിയിട്ടു എന്തോ ഓർത്തെന്ന പോലെ പിൻവലിച്ചു

ആഴ്ച്ചകൾ പിന്നിട്ടു , അവർ വാരാന്ധ്യങ്ങളിൽ മിക്കവാറും സിറ്റിയിലെ മ്യൂസിക് സെന്ററിലും കോഫീ ഷോപ്പിലുമായി കണ്ടു

💬 Comments

View all comments