0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

മുട്ടി . ഷഹാനയുടെ സാമീപ്യവും സൗഹൃദവും ഋഷിയെ ഒരുപാട് മാറ്റി . ദേഷ്യം പാടെ മാറിയിരുന്നു . ദീർഘകാല അവധിയിലായിരുന്ന അവൻ ലീവ് കാൻസൽ ചെയ്തു തിരികെ ജോലിയിൽ പ്രവേശിച്ചു . ഡെൽഹിയിലാണ് ഋഷി ജോലി ചെയ്തിരുന്നത് . എന്നിരുന്നാലും എല്ലാ ആഴ്ചയും അവസാനം അവൻ ആ സിറ്റിയിൽ ഉണ്ടാവും . സംഗീതത്തിനപ്പുറത്തേക്ക് അവരുടെ ലോകം തുറന്നു . ഋഷിയുടെ ഏക സൗഹൃദവും ഷഹാന ആയിരുന്നു k

"" ഷഹാന ... എന്റെ വീട്ടിലേക്ക് വരുന്നോ ?'' ഒരു ദിവസം പതിവ് പോലെ അവർ സംസാരിച്ചു പിരിയാൻ നേരമാണ് ഋഷി അവളോടങ്ങനെ ചോദിച്ചത്

""' ഞാനോ ?'''' പെട്ടന്നവൻ അങ്ങനെ ചോദിച്ചപ്പോൾ ഷഹാനയൊന്നു പതറി

"' ഹ്മ്മ്മ്... അമ്മയ്ക്കും സഹോദരിമാർക്കും കാണണം എന്ന് പറഞ്ഞു "" ഋഷി അകലങ്ങളിലേക്ക് നോക്കി

"' എന്നെയോ ?''

""ഹ്ഹ്മ്മ് ""

"' നോക്കട്ടെ .."'

"' വരണം ..പ്ലീസ് "'

നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും ഷഹാനയുട മനസ്സ് തുലാസിലായിരുന്നു . അടുത്ത ആഴ്ചയാണ് ഋഷി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത് . അവൾ ആരോടെങ്കിലും ഇതിനെക്കുറിച്ചൊന്നു സംസാരിച്ചാലോയെന്നു ഓർത്തു .അതിനായി അവൾ തന്റെ ഉറ്റ ഫ്രെണ്ട്സടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് തുറന്നു , ഋഷി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി വോയ്‌സ് മെസേജ് വിട്ടു .

അൽപ നേരത്തിനുള്ളിൽ അതിൽ റീപ്ളേകൾ വന്നു . എന്തും പരസ്പരം തുറന്നു പറയുന്ന ചങ്ങാതികൾ ആണ് അവർ . പലരും പലയിടങ്ങളിൽ ആണെങ്കിലും അവരുടെ സ്നേഹം അനസ്യൂതം തുടരുന്നു .

"' ഷാഹി ... നിനക്ക് ഇഷ്ടമാണെങ്കിൽ

💬 Comments

View all comments