Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
പോകൂ ... ഞങ്ങൾ ആരേലും കൂടെ വരണോ "'
"' ഋഷിയുടെ വീട്ടിൽ അവരുണ്ടോ എന്നറിയില്ലല്ലോ ... "'
പലരും പേഴ്സണൽ മെസ്സേജുകളും വിട്ടു
"' ഷാഹീ ..... നിങ്ങളുടെ അടുപ്പം നീ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . കേട്ടിടത്തോളം ഋഷി കുഴപ്പക്കാരനൊന്നുമല്ല . നിന്നോടവൻ കള്ളവും പറയാൻ ചാൻസില്ല .അവന്റെ അമ്മയും സഹോദരിമാരും നിന്ന് കാണാൻ ആഗ്രഹിക്കുണ്ടെന്നല്ലേ പറഞ്ഞത് . നീ എന്തായാലും പോകൂ ... ഇപ്പോൾ തന്നെ ഋഷി വളരെയേറെ മാറിക്കഴിഞ്ഞു എന്നല്ലേ നീ പറഞ്ഞത് . അത് കൊണ്ടായിരിക്കാം അവന്റെ 'അമ്മ നിന്നെ കാണണം എന്ന് പറഞ്ഞത് . "' ഗ്രീഷ്മയുടെ വോയ്‌സ് ആയിരുന്നു അത് . അത് ഷഹാനയെ ഒട്ടൊന്നു ചിന്തിപ്പിച്ചു
"' ഷാഹി ..... നിന്റെ മനസ് ഞങ്ങൾക്കറിയാം . നീ കാരണം ആണ് ഋഷി പഴയത് പോലെ ഊർജ്‌ജസ്വലനായത് .അവനുമായുള്ള ഫ്രണ്ട്ഷിപ്പ് നിനക്ക് വേണ്ടാ എന്ന് തോന്നുമ്പോൾ സകല സെന്റിമെൻസും കളഞ്ഞു നിർത്താൻ പറ്റുമെന്ന് നിനക്ക് ഉറപ്പുണ്ടേൽ നീ പോകുക . എന്ത് വന്നാലും ഞങ്ങൾ നിന്റെ കൂടെയുണ്ട് "' അച്ചുവിന്റെ വോയ്‌സ് കൂടി വന്നപ്പോൾ ഷഹാന ഋഷിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ..
ആദ്യം വേണ്ടായെന്നു തോന്നിയെങ്കിലും ഷഹാനയും ഋഷിയുടെ വീട്ടിലേക്ക് പോകാനുറച്ചു . അവന്റെ കുടുംബാംഗളെ പറ്റിയറിയുവാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു .
അടുത്ത വാരാന്ധ്യത്തിലായിരുന്നു ഷഹാന ഋഷിയുടെ വീട്ടിലേക്ക് തിരിച്ചത് . ഋഷിയുടെ അമ്മയും സഹോദരിമാരും അവൾക്ക് നല്ല സ്വീകരണമാണൊരുക്കിയത് . ഷഹാനയെ പരിചയപ്പെട്ടത് മുതൽ തന്റെ മകനിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ ആ അമ്മക്ക് അനല്പമായ സന്തോഷമാണ്
💬 Comments
View all comments